കരാർ ഡോക്ടറെ ജോലിക്കിടെ പുറത്താക്കി; കുളക്കട സി.എച്ച്.സിയിൽ സംഘർഷം

കൊട്ടാരക്കര: കുളക്കട കമ്യൂണിറ്റി ഹെൽത്ത് സ​െൻററിൽ കരാറടിസ്ഥാനത്തിൽ സേവനമനുഷ്ഠിച്ചുവരുന്ന ഡോക്ടറെ ചീഫ് മെഡിക്കൽ ഓഫിസറുടെ ചുമതല വഹിക്കുന്ന വനിത ഡോക്ടർ ജോലിക്കിടെ പുറത്താക്കിയതായി പരാതി. ഇതിനെതുടർന്ന് രോഗികളും നാട്ടുകാരും സംഘടിച്ചത് സംഘർഷത്തിന് കാരണമായി. പൊലീസെത്തിയാണ് സംഘർഷം ലഘൂകരിച്ചത്. കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡോ. മഹേഷ് പരിശോധന മുറിയിൽ രോഗികളെ പരിശോധിച്ചു കൊണ്ടിരിക്കുമ്പോൾ വ്യാഴാഴ്ച രാവിലെ പത്തോടെയാണ് സംഭവങ്ങളുടെ തുടക്കം. ചീഫ് മെഡിക്കൽ ഒാഫിസറുടെ ചുമതലയുള്ള ഡോക്ടർ മഹേഷിനോട് പുറത്തുപോകാനും ജോലിയിൽനിന്ന് ടെർമിനേറ്റ് ചെയ്തതായും അറിയിക്കുകയായിരുന്നു. എന്നാൽ, തനിക്ക് രേഖാമൂലം ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഡോ. മഹേഷ് പറയുന്നു. ഡോക്ടറെ നിർബന്ധമായി ഇറക്കിവിടാനുള്ള ശ്രമത്തെ രോഗികൾ എതിർത്തു. വിവരമറിഞ്ഞ് നാട്ടുകാരും പൊതുപ്രവർത്തകരും സംഘടിച്ചെത്തി. ഇവർ ഡോ. മഹേഷിനായി പ്രത്യേക ഇരിപ്പിടമൊരുക്കുകയും ചെയ്തു. ഇതും ചീഫ് മെഡിക്കൽ ഓഫിസർ അനുവദിച്ചില്ല. വിവരമറിഞ്ഞ് പുത്തൂരിൽനിന്ന് പൊലീസെത്തി ഇരുവിഭാഗവുമായി ചർച്ച നടത്തി. ജില്ല മെഡിക്കൽ ഓഫിസർ നേരിട്ടെത്തി അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന ഉറപ്പിന്മേലാണ് നാട്ടുകാർ പിരിഞ്ഞത്. ഡോ. മഹേഷ് ഓണക്കാലത്തും അവധിയെടുക്കാതെയാണ് ജോലി ചെയ്തിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ആദിവാസി കോളനിയിൽനിന്ന് മരങ്ങൾ മുറിച്ചുകടത്തിയ സംഘം പിടിയിൽ (ചിത്രം) കുളത്തൂപ്പുഴ: മടത്തറ പാമ്പുചത്തമണ്ണ് ആദിവാസി കോളനിയിൽനിന്ന് അനധികൃതമായി മരം മുറിച്ചുകടത്തിയ സംഘത്തെ വനപാലകൾ പിടികൂടി. ആയൂർ ഇളമാട് തേവന്നൂർ കാവാലംകോണം ദീപ ഭവനിൽ സൈജു (41), ൈഡ്രവർ തേവന്നൂർ സരള മന്ദിരത്തിൽ അമൽകുമാർ (31), മടത്തറ ചല്ലിമുക്ക് എക്സർവിസ്മെൻ കോളനിയിൽ ബ്ലോക്ക് നമ്പർ 72 ൽ താമസിക്കുന്ന ബഷീർ (53), പാലുവള്ളി വട്ടക്കരിക്കം ബ്ലോക്ക് നമ്പർ 1050ൽ അനിൽ, പാലോട് എക്സർവിസ്മെൻ കോളനി ബ്ലോക്ക് നമ്പർ 67ൽ അശോകൻ (43) എന്നിവരാണ് കുളത്തൂപ്പുഴ റേഞ്ച് വനപാലകരുടെ പിടിയിലായത്. സൈജു അനധികൃതമായി കൈവശംെവച്ചിരിക്കുന്ന ആദിവാസി കോളനിയിലെ ഭൂമിയിൽനിന്നിരുന്ന നാല് അക്കേഷ്യ മരങ്ങൾ മുറിച്ച് പിക് അപ് വാഹനത്തിൽ കടത്താനുള്ള ശ്രമത്തിനിടെ രഹസ്യ വിവരം ലഭിച്ച വനപാലകർ നടത്തിയ തെരച്ചിലിലാണ് പ്രതികൾ പിടിയിലായത്. മരങ്ങൾ മുറിക്കാൻ ഉപയോഗിച്ച യന്ത്രവാളും കടത്തിയ വാഹനവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. കുളത്തൂപ്പുഴ വനം റേഞ്ച് ഓഫിസർ അബ്ദുൽ ജലീൽ, മടത്തറ സെക്ഷൻ ഫോറസ്റ്റർ എൻ.എസ്. വിനു, ബീറ്റ് ഫോറസ്റ്റർ ബി.കെ. ഡോൺ, ആർ. രഞ്ജിത്, പി.ആർ. അനു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.