നിർമാണം നിലച്ചു; ലൈഫ്മിഷൻ പദ്ധതി അവതാളത്തിൽ

വെളിയം: പ്രളയത്തിന് ശേഷം ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെച്ച സാഹചര്യത്തിൽ ലൈഫ്മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട സാധാരണക്കാർ പ്രതിസന്ധിയിൽ. പദ്ധതിയുടെ ഭാഗമായ ആദ്യ ഗഡു 40,000 രൂപ വെളിയം, വെളിനല്ലൂർ, കരീപ്ര, വെളിയം, ഉമ്മന്നൂർ പഞ്ചായത്തുകളിൽ വിതരണം ചെയ്തിരുന്നു. പദ്ധതിയിൽ ഉൾപ്പെട്ടവർ രണ്ട് മാസത്തിനുള്ളിൽ വീടി​െൻറ അടിസ്ഥാനം കെട്ടിയ ശേഷം അധികൃതരെ അറിയിക്കാൻ നിർദേശവും നൽകിയിരുന്നു. നിലവിൽ പാറ ലഭിച്ചുകൊണ്ടിരുന്നത് പത്തനംതിട്ടയിൽ നിന്നായിരുന്നു. ഇവിടെ പ്രളയക്കെടുതി മൂലം ഖനനം പൂർണമായും നിർത്തി. ഇതോടെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട ആയിരത്തോളം പേർ ബുദ്ധിമുട്ടിലായിരിക്കുകയാണ്. തിരുവനന്തപുരത്തെ പള്ളിക്കലിൽ നിന്നാണ് ഇപ്പോൾ പാറ കൊല്ലംജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തുന്നത്. ഒരു ലോഡിന് 2500 രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോൾ 6000 മുതൽ 8500 രൂപയാണ് പാറയുടെ വില. ക്വാറികൾ അമിത അളവിൽ ഖനനം ചെയ്ത് സർക്കാറിന് കോടികൾ നഷ്ടം വരുത്തിയ സാഹചര്യത്തിലാണ് അവ പൂട്ടേണ്ടിവന്നത്. ലൈഫ്മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട പവങ്ങളായ സ്ത്രീകൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് ഒരു ലോഡ് പാറക്ക് അമിത വില ഈടാക്കുന്ന മാഫിയകളും രംഗത്തിറങ്ങിയിട്ടുണ്ട്. വീടി​െൻറ അടിസ്ഥാനം കെട്ടുന്നതിന് പുറമെ കെട്ടിട നിർമാണത്തിനു കൂടി സർക്കാറി​െൻറ പണം തികയുമോയെന്ന ആശങ്കയിലാണ് പദ്ധതിയിൽപെട്ടവർ. കാർ വയലിൽ വീണ് ഒരാൾക്ക് പരിക്ക് (ചിത്രം) അഞ്ചൽ: നിയന്ത്രണം വിട്ട കാർ വയലിലേക്ക് വീണ് ഒരാൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ എട്ടോടെ ഇടമുളയ്ക്കൽ കൈപ്പള്ളി മുക്കിന് സമീപമാണ് അപകടം. ഏറം ചോരനാട് ആര്യ നിവാസിൽ സുഭാഷ്, ഭാര്യ ഷീല, മകൾ ആര്യ എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. സ്റ്റിയറിങ് പെട്ടെന്ന് ജാം ആയതിനെത്തുടർന്ന് നിയന്ത്രണം വിട്ട് വയലിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. നാട്ടുകാരാണ് കാറിലുള്ളവരെ പുറത്തെടുത്തത്. അഞ്ചൽ പൊലീസെത്തി പരിക്കേറ്റ ഷീലയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന് സാരമായ കേടുപാടുണ്ട്. ബ്ലേഡ് സംഘങ്ങളുെട ഭീഷണി: കൂടുതൽ പ്രദേശങ്ങളിൽ നിന്ന് പരാതിക്കാർ അഞ്ചൽ: ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണിക്കും ഗുണ്ടായിസത്തിനും ഇരയായിട്ടുള്ള കൂടുതൽ പേർ പരാതികളുമായി രംഗത്ത്. ബുധനാഴ്ച 'മാധ്യമം' വാർത്ത നൽകിയതോടൊണ് നിരവധി പേർ വെളിപ്പെടുത്തലുമായി എത്തിയത്. മിക്കവരും ഗതികേടുകൊണ്ടാണ് പണം വാങ്ങിയത്. തിരിച്ചടവിൽ വീഴ്ച വരുത്തുന്നവരുടെ വീടുകളിൽ എത്തുന്ന സംഘം എന്ത് മാർഗം പ്രയോഗിച്ചും പണം തിരികെവാങ്ങിയ ശേഷമേ പുറത്ത് പോകാറുള്ളൂ. ദിവസങ്ങൾക്ക് മുമ്പ് വാളകം പൊടിയാട്ടുവിള പ്രദേശത്തെ വീട്ടിൽ ചടയമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്ലേഡ് സംഘത്തിലെ രണ്ടുപേർ കയറി ഇരുപ്പുറപ്പിച്ചിരുന്നു. സമീപവാസികൾ ഇടപെട്ടാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്. ഏരൂർ, അലയമൺ പഞ്ചായത്തുകളുടെ പല മേഖലകളിലും സമാനരീതിയിലുള്ള സംഭവങ്ങൾ നടന്നതായി വിവരമുണ്ട്. ആലഞ്ചേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘമാണ് ഈ മേഖലയിൽ സ്വാധീനം ചെലുത്തിയിരിക്കുന്നത്. ഇരകളാരും തന്നെ ഇതുവരെ പരാതിപ്പെട്ടിട്ടില്ലാത്തതിനാൽ പൊലീസ് വിഷയത്തിൽ ഇടപെടുന്നില്ല. സാമ്പത്തികസഹായം ലഭിക്കുന്നതിനാൽ രാഷ്ട്രീയപ്പാർട്ടികളും നിഷ്ക്രിയരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.