തിരുവനന്തപുരം: പി.കെ. ശശി എം.എൽ.എയുമായി ബന്ധപ്പെട്ട് ഉയർന്ന ലൈംഗിക ആരോപണത്തിൽ ഭരണപക്ഷ നേതാക്കളുടെ മലക്കംമറിച്ചിൽ തുടരുന്നു. വിഷയത്തിൽ ദയവ് ചെയ്ത് നമ്മൾ ഇടപെടാതിരുന്നാൽ അത് സി.പി.എം പരിഹരിക്കുമെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞപ്പോൾ പീഡന പരാതിയെ കുറിച്ച് ധാരണയില്ല എന്നായിരുന്നു സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ മന്ത്രി കെ.കെ. ൈശലജയുടെ പ്രതികരണം. അതേസമയം പരാതി സ്ത്രീ വിഷയമായതിനാൽ കണിശമായും നടപടി ഉണ്ടാകുമെന്ന് ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ പാലക്കാട്ട് പറഞ്ഞു. പഠിച്ചുവേണം ഇക്കാര്യത്തിൽ നടപടി എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് വിഷയത്തിൽ വി.എസ് തെൻറ നിലപാട് ആവർത്തിച്ചത്. വിഷയം ഇപ്പോഴും പൊതുമണ്ഡലത്തിൽ വന്നിട്ടില്ലെന്ന് കാനം രാജേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. യുവതി പൊലീസിന് പരാതി നൽകാത്തതിനാൽ സർക്കാറിനും മറ്റ് ഏജൻസികൾക്കും ഇടപെടേണ്ട ആവശ്യമില്ല. ലഭിച്ച പരാതി അന്വേഷിക്കുമെന്ന് സി.പി.എമ്മിെൻറ ജനറൽ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അവർ അന്വേഷിക്കെട്ട, സമൂഹത്തിെൻറ പരിച്ഛേദമാണ് എം.എൽ.എമാർ. അവർക്ക് പലതരത്തിലുള്ള ദൗർബല്യവും ഉണ്ടാകും. മറ്റ് പാർട്ടികളുടെ ആഭ്യന്തര കാര്യം അവർ തന്നെ തീർക്കെട്ട എന്ന നിലപാടാണ് സി.പി.െഎക്ക്. എം. വിൻസൻറിെൻറ പ്രശ്നത്തിലും പാർട്ടി അഭിപ്രായം പറഞ്ഞിട്ടില്ല. പീഡന പരാതി വിഷയത്തിൽ താൻ എന്ത് പറഞ്ഞാലും വിവാദമാകുമെന്ന് മാധ്യമങ്ങളോട് പറഞ്ഞ മന്ത്രി കെ.കെ. ശൈലജ ഏതെങ്കിലും പക്ഷം പിടിച്ച് അഭിപ്രായം പറയാനാവില്ലെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.