തിരുവനന്തപുരം: സർക്കാർ, എയ്ഡഡ്, മറ്റ് അംഗീകാരമുള്ള വിദ്യാലയങ്ങളിൽ ഒന്ന് മുതൽ 10 വരെ ക്ലാസിൽ പഠിക്കുന്നവർക്ക് ന്യൂനപക്ഷ പ്രീ-മെട്രിക് ഉൾപ്പെടെ കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പിന് അപേക്ഷിക്കാം. ന്യൂനപക്ഷ മതവിഭാഗങ്ങളിൽപെടുന്ന, കുടുംബ വാർഷിക വരുമാനം ഒരുലക്ഷത്തിൽ താഴെയുള്ളവരുടെ മക്കൾക്ക് ന്യൂനപക്ഷ പ്രീ-മെട്രിക് സ്േകാളർഷിപ്പിന് അപേക്ഷിക്കാം. 2018 -19ൽ കേരളത്തിലെ ന്യൂനപക്ഷവിദ്യാർഥികൾക്ക് 1,92,789 സ്കോളർഷിപ്പാണ് അനുവദിച്ചിരിക്കുന്നത്. മിനിമം സ്കോളർഷിപ് തുക 1000 രൂപ. അപേക്ഷകർക്ക് തൊട്ട് മുൻവർഷത്തെ വാർഷികപരീക്ഷയിൽ 50 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് മാർക്ക് ബാധകമല്ല. നാഷനൽ സ്കോളർഷിപ് പോർട്ടൽ വഴി ഒാൺലൈൻ ആയി അപേക്ഷിക്കണം. അപേക്ഷകർക്ക് ആധാർ കൂട്ടിച്ചേർത്ത ബാങ്ക് അക്കൗണ്ട് വേണം. അവസാനതീയതി സെപ്റ്റംബർ 30. പൊതുവിദ്യാലയങ്ങളിൽ ഒമ്പത്, 10 ക്ലാസിൽ പഠിക്കുന്ന അംഗവൈകല്യമുള്ളവർക്ക് പ്രീ-മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. 40 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവർക്ക് വൈകല്യത്തിെൻറ പ്രത്യേകത പരിഗണിച്ച് ഉയർന്ന സ്കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കും. അപേക്ഷ 30നകം നൽകണം. 2017 നവംബറിൽ എസ്.സി.ഇ.ആർ.ടി നടത്തിയ നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് യോഗ്യത പരീക്ഷ വിജയിച്ചവർ നാഷനൽ സ്കോളർഷിപ് പോർട്ടൽ വഴി ഒാൺലൈൻ ആയി അപേക്ഷിക്കണം. 2017-18 മുതൽ നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടിയവർക്ക് പ്രതിവർഷം 12000 രൂപ നിരക്കിൽ 48000 രൂപ ഒമ്പത്, 10, 11, 12 ക്ലാസുകളിൽ ലഭിക്കും. നാഷനൽ മീൻസ് -കം-മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവർ ന്യൂനപക്ഷ പ്രീ-മെട്രിക് ഉൾപ്പെടെയുള്ള മറ്റ് കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ പാടില്ല. ഒക്ടോബർ 31നകം അപേക്ഷിക്കണം. (വിവരങ്ങൾക്ക് 9496304015, 0471-2580583).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.