ഓയൂർ: മഹിള കോൺഗ്രസ് കാറ്റാടി യൂനിറ്റ് ശനിയാഴ്ച വൈകീട്ട് 3.30ന് മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി യു. വഹീദ നിർവഹിക്കും. ഗ്രാമപഞ്ചായത്തംഗം എം. വിഷ്ണുനമ്പൂതിരി അധ്യക്ഷത വഹിക്കും. ആട്ടിൻകുട്ടിയെ ലേലം ചെയ്ത് കിട്ടിയ തുക ദുരിതാശ്വാസനിധിയിലേക്ക് നൽകി (ചിത്രം) ഓയൂർ: ഓണാഘോഷം മാറ്റിെവച്ച്, സംഭാവനയായി കിട്ടിയ ആട്ടിൻകുട്ടിയെ ലേലം ചെയ്ത് ലഭിച്ച 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പൂയപ്പള്ളി കാറ്റാടി സ്വദേശാഭിമാനി സ്മാരക വായനശാല സംഭാവന ചെയ്തു. സംഭാവന തുക പൂയപ്പള്ളി വില്ലേജ് ഒാഫിസർക്ക് വായനശാല പ്രസിഡൻറ് വാസുദേവൻ നമ്പൂതിരി കൈമാറി. സെക്രട്ടറി ജി. ബിജു, ജോയൻറ് സെക്രട്ടറി കെ. രാജേന്ദ്രൻ, ലൈേബ്രറിയൻ ഗീതാമണി എന്നിവർ സംബന്ധിച്ചു. ഖുർആൻ കോളജ് വാർഷികവും അറബിക് കോളജ് പ്രതിഭാസംഗമവും കടയ്ക്കൽ: എം.എസ്.എം എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിെൻറ നിയന്ത്രണത്തിലുള്ള കോളജ് ഓഫ് ഖുർആെൻറ പന്ത്രണ്ടാം വാർഷികവും അറബിക് കോളജിെൻറ 24ാമത് പ്രതിഭാസംഗമവും ശനിയാഴ്ച നടക്കും. രാവിലെ 9.30ന് വാർഷികസമ്മേളനം പാളയം ഇമാം മൗലവി വി.പി. സുഹൈബ് ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ ചന്ദനത്തോപ്പ് ശിഹാബുദ്ദീൻ മൗലവി അധ്യക്ഷത വഹിക്കും. ഖുർആൻ കോളജിലെ മുതിർന്ന പഠിതാക്കൾക്ക് ചെയർമാൻ ഡോ. എം. എസ്. മൗലവി ഖുർആൻ തഫ്സീറുകൾ വിതരണം ചെയ്യും. സമ്മേളനത്തിൽ ജീവകാരുണ്യപ്രവർത്തകൻ തോപ്പിൽ താജുദ്ദീനെ ആദരിക്കും. പ്രതിഭാസംഗമം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ഡോ. എം.എസ്. മൗലവി അധ്യക്ഷനായിരിക്കും. പരിപാടികളോടനുബന്ധിച്ച് ഡോക്യുമെൻററി പ്രദർശനവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.