തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ കഷ്ടതയനുഭവിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്നതിനുള്ള ഉപകരണങ്ങള്‍ വികലാംഗക്ഷേമ കോര്‍പറേഷന്‍ ആസ്ഥാനമായ പൂജപ്പുരയില്‍നിന്ന് വിവിധ ജില്ലകളിലേക്ക് കയറ്റിയയച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഫ്ലാഗ് ഓഫ് ചെയ്തു. സാമൂഹികനീതി വകുപ്പും സാമൂഹിക സുരക്ഷാമിഷനും കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷനുമാണ് ഉപകരണങ്ങള്‍ ശേഖരിച്ചത്. വീല്‍ചെയര്‍, ക്രച്ചസ്, ശ്രവണ സഹായി തുടങ്ങിയ 5000ത്തോളം പേരുടെ ഭിന്നശേഷി ഉപകരണങ്ങളാണ് നഷ്ടമായിട്ടുള്ളത്. ഇവയെല്ലാം തിരിച്ചുനല്‍കാനുള്ള തീവ്രശ്രമത്തിലാണ് സാമൂഹികനീതി വകുപ്പും സാമൂഹിക സുരക്ഷാമിഷനും സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷനും. തമിഴ്‌നാട് ഡിസബിലിറ്റി കമീഷണര്‍ നല്‍കിയ 100 വീല്‍ചെയര്‍, 150 ക്രച്ചസ് എന്നിവയും പ്രവാസി മലയാളിയായ കണ്ണന്‍ നല്‍കിയ 31 എയര്‍ ബെഡുകളും വാട്ടര്‍ ബെഡുകളും ഉള്‍പ്പെടെയാണ് കയറ്റിയയച്ചത്. ജില്ല സാമൂഹികനീതി ഓഫിസ് മുഖേനയാണ് ഉപകരണങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറുന്നത്. വികലാംഗക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ പരശുവയ്ക്കല്‍ മോഹനന്‍, സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, വികലാംഗക്ഷേമ കോര്‍പറേഷന്‍ എം.ഡി കെ. മൊയ്തീന്‍ കുട്ടി, സാമൂഹികനീതി വകുപ്പ് അസി. ഡയറക്ടര്‍ ജലജ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.