ശംഖുംമുഖം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ രാസമാലിന്യങ്ങള്‍ ചേര്‍ന്ന മലിനജലം കടലിലേക്ക് ഒഴുക്കി. തുടർന്ന് തീരക്കടലില്‍ നിന്ന് മത്സ്യങ്ങള്‍ ഉള്‍ക്കടലിലേക്ക് വലിയുന്നതിൽ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തി. മാസങ്ങളായി മത്സ്യങ്ങള്‍ കിട്ടാതെ വറുതിയില്‍ കഴിഞ്ഞിരുന്ന ജില്ലയുടെ തീരദേശത്ത് കഴിഞ്ഞ ഒരാഴ്ച മുതലാണ് മത്സ്യങ്ങള്‍ ലഭ്യമായിത്തുടങ്ങിയത്. എന്നാൽ, രാസമാലിന്യങ്ങള്‍ നിറഞ്ഞ ജലം കഴിഞ്ഞദിവസം ടൈറ്റാനിയം കടലിലേക്ക് തുറന്നുവിട്ടതോടെ മത്സ്യങ്ങൾ ഉള്‍ക്കടലിലേക്ക് വലിയാന്‍ തുടങ്ങി. മലിനജലം വ്യാപകമായി കടലിലേക്ക് ഒഴുകിയത്തെുന്ന വിവരം ഫിഷറീസ് അധികൃതരെ അറിയിെച്ചങ്കിലും തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന നിലപാടാണ് സ്വീകരിച്ചതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മലിനജലം കലര്‍ന്നതോടെ പെരുമാതുറ മുതല്‍ കോവളം വരെയുള്ള ഭാഗത്തെ കടലിെൻറ നിറത്തിലും മാറ്റമുണ്ടായി. ടൈറ്റാനിയത്തില്‍ നിന്ന് സള്‍ഫ്യൂരിക് ആസിഡ് കലര്‍ന്ന മലിനജലം കടലിലേക്ക് ഒഴുക്കിവിടുന്നത് കടലിെൻറ പരിസ്ഥിതിക്ക് ഗുരുതര കോട്ടങ്ങള്‍ സൃഷ്ടിക്കുന്നതായി നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫി 1980ല്‍ തന്നെ കെണ്ടത്തിയിരുന്നു. തുടര്‍ന്ന് നടന്ന നിരവധി പഠനങ്ങളും മലിനജലം ഒഴുക്കുന്നത് മത്സ്യസമ്പത്തിന് ഭീഷണിയാകുമെന്ന് കെണ്ടത്തിയിരുന്നു. പിന്നീട് ടൈറ്റാനിയത്തിൽ മലിനീകരണ നിവാരണ പ്ലാൻറ് പ്രവര്‍ത്തനം കൃത്യമായി നടപ്പാക്കിയിെല്ലങ്കില്‍ പൂട്ടണമെന്ന് കാണിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിെനതിരെ കമ്പനി അധികൃതര്‍ കോടതിയെ സമീപിെച്ചങ്കിലും അനുകൂലവിധി കിട്ടിയില്ല. പ്ലാൻറില്‍ വരുന്ന ആസിഡ് കലര്‍ന്ന മലിനജലം ശുദ്ധീകരിച്ച് കടലിലേക്ക് ഒഴുക്കാനായി മലിനീകരണ പ്ലാൻറ് സ്ഥാപിെച്ചങ്കിലും ഇതില്‍ കോടികളുടെ ക്രമക്കേടുകള്‍ നടെന്നന്ന് ആരോപണങ്ങള്‍ ഉയര്‍ന്നതിനെതുടര്‍ന്ന് കമീഷന്‍ നടന്നില്ല. എന്നാൽ, പരിസ്ഥിതിപ്രവര്‍ത്തകർ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ പ്ലാൻറ് പ്രവര്‍ത്തനം രഹസ്യമായി ആരംഭിച്ചു. ഇതിനിടെ കഴിഞ്ഞവര്‍ഷം പ്ലാൻറ് തകര്‍ന്നുവീണ് ജീവനക്കാരന്‍ മരിച്ചതോടെ വീണ്ടും അടച്ചു. സംസ്ഥാനത്ത് ഉണ്ടായ ശക്തമായ മഴയെതുടര്‍ന്ന് കൂടുതലായി വെള്ളം ഉള്‍ക്കടലിലേക്ക് ഒഴുകിയിറങ്ങിയതോടെ തീരക്കടല്‍ വിട്ട മത്സ്യങ്ങളായ നെയ്മത്തി, പാര, ചൂര, കൊഞ്ച്, കണവ, നൊത്തോലി, ആവോലി, വേളപാര, മോത തുടങ്ങിയവ വീണ്ടും തിരികെ ആവാസം ഉറപ്പിക്കാന്‍ തുടങ്ങുന്നതിനിടെയാണ് മലിനജലം കടലിലേക്ക് ഒഴുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.