തിരുവനന്തപുരം: പ്രളയദുരന്തത്തിൽപെട്ടവരെ രക്ഷപ്പെടുത്താൻ പെരുമാതുറയിൽ നിന്ന് ഓടിയെത്തിയ കടലിെൻറ മക്കളെയും സാമൂഹിക പ്രവർത്തകരെയും വെൽഫെയർ പാർട്ടി ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീഖ് യോഗം ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികളായ അബു, ജലീൽ, അമീൻ, സുൽഫി, നിഷാദ്, സലീം എന്നിവരെയും സാമൂഹികപ്രവർത്തകരായ അനിൽ, കമാലുദ്ദീൻ പുതുക്കുറിച്ചി, സജി മാടൻവിള, സുഹൈൽ മാടൻവിള, സനീദ് മാടൻവിള എന്നിവരെയും ആദരിച്ചു. മണ്ഡലം പ്രസിഡൻറ് എം.എം. ബഷീർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി, ജില്ല സെക്രട്ടറി മുംതാസ് ബീഗം, ജില്ല കമ്മിറ്റി അംഗം ഗഫൂർ മംഗലപുരം എന്നിവർ പങ്കെടുത്തു. മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി നവാസ് മാടൻവിള സ്വാഗതവും മംഗലപുരം പഞ്ചായത്ത് പ്രസിഡൻറ് സുജാഹുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.