വാമനപുരം സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ ഉത്തരവ്

വെഞ്ഞാറമൂട്: വാമനപുരം സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവ്. ശനിയാഴ്ചയാണ് ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് നടക്കാനിരുന്നത്. അംഗത്വ കാർഡ് വിതരണം ചെയ്തതിൽ അപാകത, വോട്ടർ പട്ടികയിൽ അപാകത എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് തടഞ്ഞത്. വാമനപുരം സർവിസ് സഹകരണ ബാങ്ക് ഭരണസമിതി നിലവിൽ കോൺഗ്രസാണ് ഭരിക്കുന്നത്. ഇവിടെ തെരഞ്ഞെടുപ്പിൽ രണ്ടുവിഭാഗങ്ങളായി കോൺഗ്രസും സി.പി.എം നേതൃത്വം കൊടുക്കുന്ന പാനലുമാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞദിവസം കോൺഗ്രസിലെ വിമത വിഭാഗം തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറിയിരുന്നു. സി.പി.എമ്മി​െൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്റ്റേ ചെയ്തത്. തെരഞ്ഞടുപ്പ് കമീഷ​െൻറ നടപടി രാഷ്ട്രീയപ്രേരിതമാണെന്നും ഇതിനെതിരെ ഹൈകോടതിയെ സമീപിച്ചതായും ബാങ്ക് പ്രസിഡൻറ് വാമനപുരം രവി പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ വന്നത് മുതൽ ബാങ്കിനെതിരെ അന്വേഷണം നടത്തുകയാണെന്നും ഒന്നും കണ്ടെത്താനാവാത്തതിനാലാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.