വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്​; യുവാവ്​ അറസ്​റ്റിൽ

ആറ്റിങ്ങല്‍: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് യുവാക്കളില്‍നിന്ന് പണംതട്ടിയ കേസിലെ പ്രതിയെ കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരുവാരൂര്‍ ജില്ലയില്‍നിന്ന് ഇടവ പാറയില്‍ പണ്ടാരവിള വീട്ടില്‍ താമസിക്കുന്ന നസീറിനെയാണ് (44) വലിയതുറയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. സിംഗപൂരില്‍ ഫോര്‍മാന്‍ ജോലി വാങ്ങി നല്‍കാമെന്ന് അവകാശപ്പെട്ട് നാല് കടയ്ക്കാവൂര്‍ സ്വദേശികളായ യുവാക്കളില്‍നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തമിഴ്‌നാട്ടിലുള്ള പ്രതിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ച യുവാക്കള്‍ ജോലിലഭിക്കാത്തതിനെ തുടര്‍ന്ന പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. വലിയതുറ പൊലീസ് സ്റ്റേഷനിലും പ്രതിക്കെതിരെ സമാനകേസ് നിലവിലുണ്ട്. കടയ്ക്കാവൂര്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ കെ. എസി​െൻറ നിര്‍ദേശപ്രകാരം എസ്.ഐ സെന്തില്‍കുമാര്‍ എസ്.എച്ച്.ഒ സുഭാഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.