തിരുവനന്തപുരം: പി.കെ. ശശി എം.എൽ.എക്കെതിരായ ലൈംഗികപീഡന ആരോപണത്തിൽ നടപടിക്ക് സി.പി.എം സംസ്ഥാന നേതൃത്വത്തിന് മേൽ സമ്മർദമേറവെ, സംസ്ഥാന സെക്രേട്ടറിയറ്റ് വെള്ളിയാഴ്ച. പൊതുസമൂഹത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വിഷയത്തിൽ വേഗം നിലപാട് എടുക്കണമെന്ന ധാരണയാണ് നേതൃതലത്തിൽ ഉണ്ടായിരിക്കുന്നത്. അതിനാൽ ഇന്ന് യോഗത്തിൽ വിശദ ചർച്ച നടന്നേക്കും. നേതൃത്വം നിലപാട് പരസ്യപ്പെടുത്താത്തതിനാൽ മന്ത്രിമാർക്കും നേതാക്കൾക്കും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനാവാത്ത സ്ഥിതിയാണ്. ഇതുമൂലം ജനമധ്യത്തിൽ പരിഹാസ്യമാക്കപ്പെടുന്ന സാഹചര്യം ഉെണ്ടന്ന് പലരും നേതൃത്വത്തെ ധരിപ്പിച്ചു. പരാതി പൊലീസിന് കൈമാറാത്തതും വനിത കമീഷൻ സ്വമേധയ കേസ് എടുക്കാത്തതും ഉയർത്തി പ്രതിപക്ഷം വിഷയം ഏറ്റെടുത്തത് സർക്കാറിെനയും പ്രതിക്കൂട്ടിലാക്കി. ഇരക്കും കുടുംബത്തിനും മേൽ സമ്മർദം ചെലുത്തി എം.എൽ.എക്ക് പ്രശ്നം ഒത്തുതീർക്കാനുള്ള അവസരമാണ് സി.പി.എമ്മും സർക്കാറും നൽകുന്നത് എന്നതും നേതൃത്വത്തെ തിരിഞ്ഞുകുത്തുകയാണ്. പീഡന ആരോപണം ബി.ജെ.പി ദേശീയനേതൃത്വം ഉന്നയിച്ചാൽ തങ്ങളും പ്രതിരോധത്തിലാവുമെന്ന് സി.പി.എം കേന്ദ്ര നേതൃത്വവും തിരിച്ചറിഞ്ഞിട്ടുണ്ട്. പരാതിക്കാരിക്ക് പൊലീസിനെ സമീപിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള അടക്കം വ്യക്തമാക്കിയത് വിഷയത്തിെൻറ ഗൗരവം കാണിക്കുന്നതാണ്. ഒാഡിയോ തെളിവ് അടക്കം പെൺകുട്ടിയുടെയും കുടുംബത്തിെൻറയും കൈവശം ഉള്ളതിനാൽ അവർ പൊലീസിനെയോ ജുഡീഷ്യറിയെയോ സമീപിച്ചാൽ പ്രശ്നം കൈവിട്ടുപോകുമെന്നും വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.