തിരുവനന്തപുരം: നഗരത്തിൽനിന്ന് കാർമോഷ്ടിച്ച് കടന്ന രണ്ടംഗസംഘത്തെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മണ്ണന്തല സ്വദേശിയായ അരുൺ, ആനയറ സ്വദേശി ശ്രീകാന്ത് എന്നിവരെയാണ് കാർ സഹിതം കേൻറാൺമെൻറ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 11.45ന് എ.കെ.ജി സെൻററിന് സമീപത്ത് നിന്നാണ് വേളി സ്വദേശി ടാൽഫിൻ എം. ഗോമസിെൻറ ടവേര കാർ മോഷണം പോയത്. സുഹൃത്തിെൻറ മകളെ എ.കെ.ജി സെൻററിന് സമീപത്തെ അവരുടെ വീട്ടിലാക്കാനെത്തിയ ടാൽഫിൻ കാറിെൻറ താക്കോൽ വാഹനത്തിൽ നിന്നെടുക്കാൻ മറന്നു. റോഡരികിലുള്ള സുഹൃത്തിെൻറ വീട്ടിൽ സംസാരിച്ചുനിൽക്കെയാണ് കാറിെൻറ ഡോർ തുറന്ന് അരുണും ശ്രീകാന്തും വാഹനവുമായി കടന്നത്. പൊലീസിനെ വിവരം അറിയിച്ചതോടെ വയർലെസ് സെറ്റിലൂടെ വിവരം എല്ലാ സ്റ്റേഷനുകളിലേക്കും കൈമാറുകയും വ്യാഴാഴ്ച പുലർച്ചെ 1.30ഓടെ പരുത്തിപ്പാറക്ക് സമീപത്ത് ഹൈവേ പൊലീസ് പിടികൂടുകയുമായിരുന്നു. തുടർന്ന് പ്രതികളെ കാർ സഹിതം കേൻറാൺമെൻറ് പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.