സ്നേഹതീരം ഗൈഡൻസ് ആൻഡ് കൗൺസലിങ് സെൻറർ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: പെരുമാതുറ സ്നേഹതീരം, കിംസ് ഹോസ്പിറ്റലുമായി കൈകോർത്ത് ആരംഭിക്കുന്ന 'സ്നേഹതീരം ഗൈഡൻസ് ആൻഡ് കൗൺസലിങ് സ​െൻറർ' വെള്ളിയാഴ്ച വൈകീട്ട് നാലരക്ക് പാറ്റൂർ ഇ.എം.എസ് നഗറിലെ സ്നേഹതീരം സാംസ്കാരിക നിലയത്തിൽ കിംസ് ഹെൽത്ത് കെയർ ഗ്രൂപ് സി.എം.ഡി ഡോ എം.ഐ. സഹദുല്ല ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി എസ്. സക്കീർ ഹുസൈൻ അറിയിച്ചു. പ്രസിഡൻറ് ഇ.എം. നജീബ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് കിംസ് ഹോസ്പിറ്റൽ ഇേൻറണൽ മെഡിസിൻ സീനിയർ കൺസൾട്ടൻറ് ഡോ. വിശ്വനാഥമേനോൻ ക്ലാസെടുക്കും. മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ ഇത്തരം ക്ലാസുകളുണ്ടാകും. കുടുംബബന്ധങ്ങൾ ദൃഢതരമാക്കുന്നതിനുതകുന്ന ഫാമിലി കൗൺസലിങ്ങും പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി സൈക്കോളജിക്കൽ കൗൺസലിങ്ങും നൈപുണ്യവികസനത്തിന് ആവശ്യമായ വിവിധ പദ്ധതികളും ഈ സ​െൻററി​െൻറ നേതൃത്വത്തിൽ നടപ്പാക്കും. ഫോൺ: 9447246402.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.