പ്രളയസഹായധനം: പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ അനർഹർ പണം കൊണ്ടുപോയി

ശാസ്താംകോട്ട: പ്രാദേശിക രാഷ്ട്രീയ സംവിധാനങ്ങളുടെ വഴിവിട്ട ഇടപെടലിൽ അനർഹരായ ധാരാളംപേർ പ്രളയ ദുരിതാശ്വാസ സഹായധനമായ 10,000 രൂപ വീതം സ്വന്തമാക്കി. അർഹതെപ്പട്ട 250 ലധികം പേർ പടിഞ്ഞാറെകല്ലട പഞ്ചായത്തിൽ ധനസഹായപദ്ധതിയിൽനിന്ന് പുറത്തായി. പടിഞ്ഞാറെകല്ലടയിൽ 1483 കുടുംബങ്ങളെ നാല് ദിവസത്തോളം ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. കല്ലടയാർ കരകവിഞ്ഞതിനെതുടർന്ന് വീടുകളിൽ വെള്ളം കയറിയതാണ് കാരണം. ആദ്യദിവസം പ്രളയബാധിതരാണ് ക്യാമ്പിലെത്തിയതെങ്കിൽ പിറ്റേന്ന് ഒറ്റയടിക്ക് ഇവരുടെ എണ്ണം ക്രമാതീതമായി പെരുകി. പ്രളയം ബാധിക്കാത്തവരെപ്പോലും രാഷ്ട്രീയപാർട്ടികൾ ഭരണപ്രതിപക്ഷഭേദമില്ലാതെ ക്യാമ്പുകളിൽ എത്തിച്ചു. ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് 20,000 രൂപ വീതം സഹായധനം കിട്ടുമെന്ന പ്രചാരണമാണ് ഇതിന് പ്രേരിപ്പിച്ചത്. വെള്ളം ഇറങ്ങിയപ്പോൾ അനർഹമായി ക്യാമ്പുകളിൽ എത്തിയവർ സ്വാധീനം ഉപയോഗിച്ച് 10,000 രൂപ വീതം സ്വന്തമാക്കി. അർഹതപ്പെട്ടവർക്ക് ഒരു രൂപ പോലും കിട്ടാത്ത നിലയിലുമായി. വിേല്ലജ് ഒാഫിസ് ഉപരോധവും ഇതര സമരമാർഗങ്ങളുമായി ഇവർ അർഹതപ്പെട്ട ധനസഹായത്തിനുള്ള മുറവിളി തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.