കരുനാഗപ്പള്ളി: ഡി.വൈ.എഫ്.ഐയുടെ വനിതാനേതാവിനെ പീഡിപ്പിച്ചുവെന്ന് ആരോപണവിധേയനായ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കുലശേഖരപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയകാവില്‍ കോലം കത്തിച്ച് പ്രതിഷേധിച്ചു. സ്ത്രീപീഡനങ്ങളുടെ കെട്ടുകഥകള്‍ അഴിച്ചുവിട്ട് സമരാഭാസം നടത്തി സ്ത്രീസംരക്ഷകരെന്ന് പറഞ്ഞ് അധികാരത്തില്‍വന്ന ഇടതുഭരണത്തില്‍ മന്ത്രിമാരും എം.എല്‍.എമാരും സ്വന്തം പാര്‍ട്ടികളിലെ വനിതകളെപ്പോലും പീഡിപ്പിക്കുന്നത് തുടര്‍ക്കഥയാണ്. ഇത്തരം പീഡനങ്ങള്‍ക്ക് കുടപിടിക്കുന്നതിന് തുല്യമായിപ്പോയി സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയെന്നും പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ പാര്‍ലമെൻറ് കമ്മിറ്റി ജന. സെക്രട്ടറി കെ.എസ്.പുരം സുധീര്‍ അഭിപ്രായപ്പെട്ടു. നിയാസ് രാജു, ജയകുമാര്‍, നാസിം, അഖിൽ അശോക്, അജ്മല്‍, അല്‍ഫി തുടങ്ങിയവര്‍ സംസാരിച്ചു. ഓടകളിലേക്ക് മാലിന്യമൊഴുക്കൽ: കർശന നടപടി തുടരാൻ നഗരസഭ തീരുമാനം കരുനാഗപ്പള്ളി: പൊതുജനങ്ങൾക്കും യാത്രക്കാർക്കും ഏറെ പ്രയാസം സൃഷ്ടിച്ച് ഓടകളിലേക്ക് മലിനജലം ഒഴുക്കിവിടുന്ന സംഭവത്തിൽ വ്യാപാരസ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കുമെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകാൻ നഗരസഭ തീരുമാനം. വ്യാഴാഴ്ച ചേർന്ന പ്രത്യേക നഗരസഭ കൗൺസിൽ സ്ഥിതിഗതികൾ വിലയിരുത്തി. മാലിന്യം ദേശീയപാതക്ക് ഓരത്തുള്ള ഓടകളിലേക്ക് തള്ളിയ സ്ഥാപനങ്ങൾ അടച്ചുപൂട്ടി നഗരസഭ സീൽ െവച്ചിരുന്നു. നേരേത്ത നോട്ടീസ് കൊടുത്ത മൂന്നു ഹോട്ടലുകൾ ഉൾെപ്പടെ ഏഴ് സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. മറ്റ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകാനും ഓട തുറന്ന് പരിശോധന തുടരാനുമാണ് തീരുമാനമായത്. ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ, ബാർ ഹോട്ടലുകൾ, ആശുപത്രികൾ, ലോഡ്ജുകൾ തുടങ്ങിയവയിൽ നിന്ന് കക്കൂസ് മാലിന്യം ഉൾപ്പടെ ഓടയിലേക്ക് ഒഴുക്കിവിട്ടിട്ടുണ്ടോയെന്ന് വെള്ളിയാഴ്ച മുതൽ സമഗ്രമായ പരിശോധന നടത്തും. ഇതിനായി പ്രത്യേക ടീമിെനയും നിശ്ചയിച്ചു. വലുപ്പച്ചെറുപ്പമില്ലാതെ മുഴുവൻ സ്ഥാപനങ്ങളും പരിശോധനക്ക് വിധേയമാക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപെട്ടതിനെതുടർന്ന് അടച്ചുപൂട്ടപ്പെട്ട സ്ഥാപനങ്ങളിൽ സ്വന്തം നിലയിൽ മാലിന്യസംസ്കരണ നടപടികൾ പൂർത്തീകരിച്ചവരെ സംബന്ധിച്ചുള്ള പരിശോധന നടത്താൻ ഹെൽത്ത് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോർട്ട് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി കൂടി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും അധികൃതർ പറഞ്ഞു. വിവിധ വ്യാപാരസ്ഥാപനങ്ങൾ പുറന്തള്ളിയ മാലിനജലം ഓടകൾ നിറഞ്ഞ് കവിഞ്ഞ് പുറത്തേക്ക് ഒഴുകി ടൗണിൽ പരന്നത് യാത്രക്കാർക്കും പൊതുജനങ്ങൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കിയ സംഭവം ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഈ സാഹചര്യത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ നഗരസഭ നിർബന്ധിതരാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.