എസ്.എൻ.ഡി.പി ശാഖ ഓഫിസിനും ഭാരവാഹികളുടെ വീടിനും നേർക്ക്​ ആക്രമണം

കൊട്ടിയം: എസ്.എൻ.ഡി.പി ശാഖ ഓഫിസിനും ഭാരവാഹികളുടെ വീടിനും നേർക്ക് സാമൂഹിക വിരുദ്ധരുടെ ആക്രമണം പതിവായതായി പരാതി. കൊട്ടിയം 90ാം നമ്പർ ശാഖ ഓഫിസിനും ഭാരവാഹികൾക്കും നേരെയാണ് ആക്രമണം തുടരുന്നത്. രാത്രികാലങ്ങളിൽ മുഖം മൂടി ധരിച്ചെത്തുന്ന സംഘം ഭീഷണിയും അസഭ്യവർഷവും അക്രമവും നടത്തുന്നതായി പരാതിയിൽ പറയുന്നു. നിരീക്ഷണ കാമറയിൽ പതിഞ്ഞ ആക്രമണ ദൃശ്യങ്ങൾ സഹിതം കൊട്ടിയം പൊലീസിൽ പരാതി നൽകിയിട്ടും നടപടികൾ ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. ആഗസ്റ്റ് 31ന് ശാഖ സെക്രട്ടറിയായ സജുവി​െൻറ വീട്ടിലെത്തിയ സംഘം വധഭീഷണി മുഴക്കിയതായി പറയുന്നു. അന്നുതന്നെ മുൻ ശാഖ സെക്രട്ടറിയും നിലവിലെ മാനേജിങ് കമ്മിറ്റി അംഗവുമായ എൽ. ഷാജിയുടെ വീട്ടിലും അക്രമം നടന്നു. വനിത പ്രതിനിധിയെയും മറ്റു ഭാരവാഹികളെയും ആക്ഷേപിക്കുന്ന തരത്തിൽ ലഘുലേഖകൾ സമുദായാംഗങ്ങളുടെ വീടുകളിൽ വിതരണം ചെയ്തതായും ആരോപണമുണ്ട്. ശാഖ ഓഫിസിൽ അക്രമം നടത്തിയ പ്രതികളെ പിടികൂടാൻ പൊലീസ് തയാറാകാത്തതിനു പിന്നിൽ ഉന്നത രാഷ്ട്രീയ സ്വാധീനമാണെന്ന് ഭാരവാഹികൾ പറഞ്ഞു. പൊലീസി​െൻറ നിഷ്ക്രിയത്വത്തിനെതിരെ കൊട്ടിയം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ശാഖ യോഗത്തിൽ അറിയിച്ചു. ശാഖ പ്രസിഡൻറ് ചെപ്പള്ളി പ്രകാശ്, സെക്രട്ടറി കെ.എസ്. സജു, കൊല്ലം യൂനിയൻ പ്രതിനിധി എൻ. പ്രസന്നകുമാർ, പണയിൽ കുട്ടപ്പൻ, പ്രകാശ്. ഡി, ഷാജി. എൽ, കണ്ണൻ ആർ.എസ് എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.