തിരുവനന്തപുരം: പ്രളയബാധിതജില്ലകളിലെ വിദ്യാർഥികൾക്കായി ജില്ല ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ സമാഹരിച്ച ചങ്ങാതിപ്പൊതികൾ വെള്ളിയാഴ്ച ആലപ്പുഴയിലെ എട്ടുവിദ്യാലയങ്ങളിലെ കുട്ടികളുടെ കൈകളിലെത്തും. ചങ്ങാതിപ്പൊതികളുമായുള്ള വാഹനം രാവിലെ 8.30ന് എം.എൽ.എ ഹോസ്റ്റലിന് സമീപം വ്യവസായമന്ത്രി ഇ.പി. ജയരാജൻ ഫ്ലാഗ് ഓഫ് ചെയ്യും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശാനുസരണം ജില്ലയിലെ പുത്തൻകാവ് ജി.യു.പി.എസ്, പുത്തൻകാവ് എം.എച്ച്.എസ്.എസ്, പാണ്ടനാട് നോർത്ത് ജെ.ബി.എസ്, ഉമയാട്ടുകര എം.ടി.എൽ.പി.എസ്, ജെ.ബി.എസ് വെൺമണി, എം.ടി.എച്ച്.എസ്.എസ് വെൺമണി, എച്ച്.ഐ.ജെ.യു.പി സ്‌കൂൾ ഉളുന്തി, എം.ഡി.എൽ.പി.എസ് പാവുകര എന്നീ സ്‌കൂളുകളിലാണ് ചങ്ങാതിപ്പൊതികൾ എത്തിക്കുക. കുട്ടികളിൽ നിന്നും എസ്.പി.സി അംഗങ്ങളിൽ നിന്നും െപാതുജനങ്ങളിൽനിന്നും സമാഹരിച്ച പഠനോപകരണങ്ങളാണ് ചങ്ങാതിപ്പൊതികളാക്കി മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.