തിരുവനന്തപുരം: മഴയും ഈർപ്പമുള്ള സാഹചര്യങ്ങളും മൂലം റബർ ഇല കൊഴിച്ചിൽ രൂക്ഷമായതിനാൽ പരിഹാരമായി ഹെക്ടർ ഒന്നിന് 20 കി.ഗ്രാം കണക്കിൽ യൂറിയ ചേർത്തുകൊടുക്കുന്നത് പ്രയോജനം ചെയ്യുമെന്ന് ഇന്ത്യൻ റബർഗവേഷണകേന്ദ്രം അറിയിച്ചു. യൂറിയ രണ്ടുമരങ്ങളുടെ ഇടയിൽ വിതറുകയാണ് വേണ്ടത്. സാധാരണ വളപ്രയോഗ ശിപാർശക്ക് പുറമെയാണിത്. യൂറിയ കൊടുത്ത്് രണ്ടാഴ്ച കഴിയുമ്പോൾ സാധാരണ വളപ്രയോഗത്തിെൻറ രണ്ടാമത്തെ ഗഡുവും ഇട്ടുകൊടുക്കാം. ടാപ്പുചെയ്യുന്ന തോട്ടങ്ങളിൽ ഹെക്ടറൊന്നിന് 30 കി.ഗ്രാം യൂറിയ, 50 കി.ഗ്രാം രാജ്ഫോസ്, 25 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേർത്താണ് രണ്ടാമത്തെ ഗഡു വളം ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.