തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പ് ജില്ല ഓഫിസിെൻറ നേതൃത്വത്തിൽ പട്ടികജാതി വിദ്യാർഥികൾക്ക് മെഡിക്കൽ/എൻജിനീയറിങ് എൻട്രൻസ് പരിശീലനം നൽകും. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസിൽ കുറയാത്ത ഗ്രേഡ് നേടിയവർക്ക് അപേക്ഷിക്കാം. 4.5 ലക്ഷം രൂപയാണ് രക്ഷിതാക്കളുടെ വരുമാനപരിധി. ജില്ല പട്ടികജാതി വികസന ഓഫിസിൽ നിന്ന് ലഭിക്കുന്ന അപേക്ഷയോടൊപ്പം ജാതി, വരുമാനം, വിദ്യാഭ്യാസയോഗ്യത എന്നീ സർട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ല പട്ടികജാതി വികസന ഓഫിസർ, അയ്യങ്കാളി ഭവൻ, കനകനഗർ, വെള്ളയമ്പലം എന്ന വിലാസത്തിൽ ഈ മാസം 10ന് വൈകീട്ട് മൂന്നിന് മുമ്പായി നേരിട്ടോ/തപാൽ മുഖേനയോ അപേക്ഷകൾ നൽകാം. ഫോൺ: 0471-2737202.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.