ജനവാസകേന്ദ്രങ്ങളിലെ മദ്യഷാപ്പുകൾ അടച്ചുപൂട്ടണം - സുഗതകുമാരി

തിരുവനന്തപുരം: പ്രളയദുരന്തത്തിൽനിന്ന് കരകയറുന്ന കേരളത്തിൽ മദ്യദുരന്തം ഉണ്ടാകാതിരിക്കാൻ, ജനവാസകേന്ദ്രങ്ങളിൽ അനുവദിച്ചിട്ടുള്ള മദ്യഷാപ്പുകൾ എത്രയും പെട്ടെന്ന് അടച്ചുപൂട്ടണമെന്ന് കവയിത്രി സുഗതകുമാരി. നാട്ടുകാരുടെ സ്വൈരജീവിതം തടസ്സപ്പെടുത്തി ഗൗരീശപട്ടം ജങ്ഷന്‌ സമീപം തുറന്ന ബിവറേജസ് കോർപറേഷ​െൻറ മദ്യ വിൽപനശാലക്കെതിരായി സംഘടിപ്പിച്ച ബഹുജനപ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സംയുക്ത സമരസമിതി ചെയർമാൻ വി.എം. സുധീരൻ അധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ ജനകീയമുന്നണിയുടെ ആഭിമുഖ്യത്തിൽ െറസിഡൻറ്സ് അസോസിയേഷൻ, വിവിധ സമുദായ സംഘടനകൾ, പ്രാദേശികസംഘടനകൾ എന്നിവ സമരത്തിൽ പങ്കാളികളായി. പാളയം ഇമാം മൗലവി വി.പി. സുഹൈബ്, ഫാ. യൂജിൻ പെരേര, ഫാ. ജോൺ അരീക്കൽ, ഗാന്ധിയൻ നേതാക്കളായ പി. ഗോപിനാഥൻ നായർ, ഡോ. എൻ. രാധാകൃഷ്ണൻ, കെ.ജി. ജഗദീശൻ, വി.എസ്. ഹരീന്ദ്രനാഥ്, സമര സമിതി കൺവീനർ ആർ. നാരായണൻ തമ്പി, ജന. കൺവീനർ എഫ്.എം. ലാസർ, കൗൺസിലർ രമ്യ രമേശ്, കെ.ഡി.പി നേതാവ് മധു കെ. ചേരമൻ, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി മുരുക്കുംപുഴ സി. രാജേന്ദ്രൻ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീജ നെയ്യാറ്റിൻകര, എസ്.യു.സി.ഐ നേതാക്കളായ മിനി ഷാജർഖാൻ, പി. ബിജു, പ്രാദേശിക സമര സമിതി നേതാക്കൾ എന്നിവർ സംസാരിച്ചു. ശിവക്ഷേത്രത്തിന് 200 മീറ്ററിനുള്ളിലാണ് മദ്യഷാപ്പ്. മദ്യഷാപ്പി​െൻറ തൊട്ടുപിറകിലുള്ള കെട്ടിടത്തിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. ഷാപ്പി​െൻറ 400 മീറ്ററിനുള്ളിൽ രണ്ടു വിദ്യാലയങ്ങളും ആശുപത്രിയും സ്ഥിതിചെയ്യുന്നു. ഈ മദ്യഷാപ്പ് ഉള്ള കെട്ടിടത്തിന് മുന്നിലാണ് സ്‌കൂൾ വിദ്യാർഥികൾ ബസ് കയറാൻ നിൽക്കുന്നത്. സർവോപരി മദ്യഷാപ്പിന് 100 മീറ്റർ അകലം പോലുമില്ല. സാധാരണ ജനം തിങ്ങിപ്പാർക്കുന്ന ബണ്ടുകോളനിയും ആയിരത്തോളം കുടുംബം അംഗങ്ങളായുള്ള ജില്ലയിലെ തന്നെ ഏറ്റവും വലിയ െറസിഡൻറ്സ് അസോസിയേഷനും ഗൗരീശപട്ടത്തേതാണ്. വൈകുന്നേരം ആകുമ്പോഴേക്കും മദ്യം വാങ്ങാൻ എത്തുന്നവരുടെ ബൈക്കുകളും കാറുകളും നിറയുന്നതോടെ റോഡ് ഗതാഗതക്കുരുക്കിനും കാരണമാകുന്നു. മദ്യഷാപ്പ് അടച്ചുപൂട്ടുന്നതുവരെ സമരം തുടരുമെന്ന് സമരസമിതി നേതാക്കളായ വി.എം. സുധീരൻ, ഹരീന്ദ്രനാഥ്, ആർ. നാരായണൻ തമ്പി എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.