ആഴാംകോണം ജങ്ഷനിൽ അപകടങ്ങൾ വർധിക്കുന്നു

കല്ലമ്പലം: ദേശീയപാതയിൽ ആഴാംകോണം ജങ്ഷനിലും സമീപ റോഡുകളിലും വാഹനാപകടങ്ങൾ വർധിക്കുന്നു. അമിതവേഗവും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണ് കാരണമാകുന്നത്. അടുത്തിടെ മനുഷ്യാവകാശ കമീഷൻ ചെയർമാ​െൻറ കാറിൽ ബൈക്കിടിച്ച് കോളജ് വിദ്യാർഥി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് റോഡ് മുറിച്ചുകടക്കവേ ബസിടിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റിരുന്നു. എപ്പോഴും തിരക്കുള്ള ജങ്ഷനാണ് ആഴാംകോണം. കടുവയിൽ ആർട്സ് കോളജ്, മണമ്പൂർ എൽ.പി സ്കൂൾ, കല്ലമ്പലം പൊലീസ് സ്‌റ്റേഷൻ, കരവാരം പഞ്ചായത്ത് നീന്തൽക്കുളം, പെടോൾ പമ്പ് എന്നിവ ആഴാംകോണത്തിന് സമീപത്താണ് പ്രവർത്തിക്കുന്നത്. ജങ്ഷനിൽ കവലയൂർ-മണമ്പൂർ റോഡുകൾ വന്നുചേരുന്നുണ്ട്. ബസ്സ്റ്റോപ്പിന് പ്രത്യേക സ്ഥലം നിർമിച്ചെങ്കിലും കൊടുംവളവിലെ പഴയയിടത്തുതന്നെയാണ് ഇപ്പോഴും നിർത്തുന്നത്. ഇതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ബസ് കാത്തുനിൽക്കുന്ന പഴയ സ്ഥലം റോഡിൽനിന്ന് വലിയ താഴ്ചയുള്ളതിനാൽ വൃദ്ധജനങ്ങൾക്കും വിദ്യാർഥികൾക്കും ഇറങ്ങാനും കയറാനും ബുദ്ധിമുട്ടാണ്. വേഗനിയന്ത്രണ സംവിധാനങ്ങളോ ട്രാഫിക് പൊലീസോ ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ജങ്ഷനിൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കണമെന്നും പുതുതായി നിർമിച്ച ബസ് വേയിൽ തന്നെ ബസ് നിർത്തുന്നതിന് നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.