തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിങ് ആൻഡ് ട്രെയിനിങ്ങിെൻറ തിരുവനന്തപുരത്തുള്ള ട്രെയിനിങ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിേപ്ലാമ ഇൻ ഇൻററാക്ടീവ് മൾട്ടിമീഡിയ ആൻഡ് വെബ്ടെക്നോളജി, ഡിേപ്ലാമ ഇൻ പ്രഫഷനൽ ഗ്രാഫിക് ഡിസൈനിങ്, ഡിജിറ്റൽ വിഡിയോഗ്രഫി ആൻഡ് നോൺ ലീനിയർ വിഡിയോ എഡിറ്റിങ് എന്നീ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പട്ടികജാതി-വർഗം, മറ്റ് അർഹരായ വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യം. സ്റ്റൈപൻറും ലഭിക്കും. ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് വരുമാനപരിധിക്ക് വിധേയമായി ഫീസ് സൗജന്യം. അപേക്ഷാഫോറം 30 രൂപക്ക് സെൻററിൽനിന്ന് നേരിട്ടും 55 രൂപ മണിയോർഡറായി മാനേജിങ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിങ് ആൻഡ് ട്രെയിനിങ്, ട്രെയിനിങ് ഡിവിഷൻ, സിറ്റി സെൻറർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം 695024 വിലാസത്തിൽ തപാലിലും ലഭിക്കും. (വിവരങ്ങൾക്ക് 0471-2474720, 2467728). പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം) േകാപ്പി സഹിതം 13നകം അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.