തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഗണേശോത്സവം ഈ വർഷം പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ദുരിതനിവാരണത്തിനായി പ്രത്യേക പൂജാ പ്രാർഥനാ ചടങ്ങുകളോെട ആചരിക്കും. 10 മുതൽ 18 വരെയാണ് ചടങ്ങുകൾ. ഗണേശവിഗ്രഹങ്ങളുടെ നിർമാണം നാല് കേന്ദ്രങ്ങളിൽ നടക്കുകയാണ്. വിഗ്രഹങ്ങളുടെ ആചാരപരമായ മിഴിതുറക്കൽ ചടങ്ങ് ശനിയാഴ്ച നടക്കും. വാർത്തസമ്മേളനത്തിൽ കമ്മിറ്റി പ്രസിഡൻറ് ജി. ശേഖരൻ നായർ, ട്രസ്റ്റ് കൺവീനർ ആർ. ഗോപിനാഥൻ നായർ, ജനറൽ സെക്രട്ടറി വട്ടിയൂർക്കാവ് മധുസൂദനൻ നായർ, ഓർഗനൈസിങ് സെക്രട്ടറി ജി. ജയശേഖരൻ നായർ, ശിവജി ജഗന്നാഥൻ, ദിനേശ് പണിക്കർ, ജോൺസൺ ജോസഫ്, ട്രഷറർ രാധാകൃഷ്ണൻ ബ്ലൂസ്റ്റാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.