സാംസ്കാരികനിലയം ഉദ്ഘാടനം ചെയ്തു

നെയ്യാറ്റിൻകര: സ്വാതന്ത്ര്യസമര സേനാനി എ. കുഞ്ഞൻ നാടാരുടെ സ്മരണാർഥമുള്ള സാംസ്കാരികനിലയം ഞാറക്കാലയിൽ ഡോ. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. നാടി​െൻറ നന്മക്കും വികസനത്തിനും നേതൃത്വം കൊടുക്കാൻ യുവതലമുറ മുന്നോട്ടുവരേണ്ടത് കാലഘട്ടത്തി​െൻറ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എം.പി ഫണ്ടിൽനിന്ന് ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് ഞാറക്കാല സാംസ്കാരികനിലയത്തിന് കെട്ടിടം നിർമിച്ചത്. കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സൗമ്യ ഉദയൻ അധ്യക്ഷത വഹിച്ചു. സി.ആർ. പ്രാണകുമാർ, എസ്. അയ്യപ്പൻ നായർ, ടി. തങ്കരാജൻ, ആർ. സഞ്ജീവ്, മേരി ജയന്തി, എഡ്വിൻ സാം, എസ്.കെ. അനു, ജിനു കമലാസനൻ, ടി. ജോൺസൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.