മേഴ്​സി രവിയുടെ അഭാവം സ്​ത്രീസമൂഹത്തിന്​ തീരാനഷ്​ടം -ബെന്നി ബഹ്​നാൻ

തിരുവനന്തപുരം: മേഴ്സി രവി ഇന്ന് ജീവിച്ചിരുന്നെങ്കിൽ സ്ത്രീകൾക്ക് നേരെ വ്യാപകമായി നടക്കുന്ന അതിക്രമങ്ങൾക്ക് അറുതിവരുത്തുന്ന പോരാട്ടത്തിന് നേതൃത്വം നൽകുമായിരുെന്നന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയംഗം ബെന്നി ബഹ്നാൻ. മേഴ്സി രവിയുടെ ഒമ്പതാം ഒാർമദിനത്തിൽ സമ്മോഹനം മാനവിക-സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ മന്ത്രി കെ. ശങ്കരനാരായണപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. സമ്മോഹനം ചെയർമാൻ വിതുര ശശി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പിരപ്പൻകോട് സുഭാഷ്, മറ്റു ഭാരവാഹികളായ എൻ.കെ. വിജയകുമാർ, ആറ്റുകാൽ സുബാഷ്ബോസ്, കെ.എസ്. സുജ, സജീവ് മേലതിൽ, പി.ബി. ഉമ്മൻ, തെന്നൂർ നസീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.