തിരുവനന്തപുരം: 2017-18 അധ്യയനവർഷം സംസ്ഥാന തലത്തിൽ യു.പി വിഭാഗത്തിൽ മികച്ച പി.ടി.എക്കുള്ള അഞ്ചാംസ്ഥാനം ബീമാപള്ളി ഗവ. യു.പി സ്കൂളിന്. അധ്യാപകദിനത്തോടനുബന്ധിച്ച് വി.ജെ.ടി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി സി. രവീന്ദ്രനാഥിൽനിന്ന് അവാർഡ് തുകയായ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും തിരുവനന്തപുരം സൗത്ത് എ.ഇ.ഒ സി.എം. ശൈലജാ ബായി, എസ്.എം.സി ചെയർമാൻ ഇക്ബാൽ, ഹെഡ്മിസ്ട്രസ് കൃഷ്ണാദേവി എന്നിവർ ചേർന്ന് സ്വീകരിച്ചു. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ഒരുകൂട്ടം കടലിെൻറ മക്കളുടെ അശ്രാന്തപരിശ്രമത്തിനുള്ള അംഗീകാരമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.