ATTN തിരുവനന്തപുരം: പ്രളയബാധിതപ്രദേശത്തെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളുമായി ബാലസംഘം പ്രവര്‍ത്തകര്‍. ജില്ലകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ബാലസംഘം പ്രവര്‍ത്തകർ നേരിട്ടിറങ്ങി നോട്ടുബുക്ക്, ചോറ്റുപാത്രം, ബാഗുകൾ, ഇൻസ്ട്രുമെൻറ് ബോക്സ്, പേന, പെൻസിൽ ഉൾപ്പെടെയുള്ളവ സമാഹരിച്ചു. ദുരിതബാധിതപ്രദേശത്തെ വിദ്യാർഥികൾക്ക് ആവശ്യമായ എല്ലാവിധ സാധനങ്ങളും അതത് സ്കൂളുകളിൽ എത്തിക്കാനായി ബാലസംഘം ആലപ്പുഴ ജില്ലകമ്മിറ്റിക്ക് കൈമാറി. ജില്ല പ്രസിഡൻറ് അശ്വതി ചന്ദ്രൻ, സെക്രട്ടറി വിഷ്ണു രാജ്, ജില്ല ജോയൻറ് കൺവീനർ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ പഠനസാധനങ്ങൾ ആലപ്പുഴയിൽ എത്തിച്ചത്. ചിത്രം: Balasangham.jpg പ്രളയബാധിതപ്രദേശത്തെ വിദ്യാർഥികൾക്കായി ശേഖരിച്ച പഠനോപകരണങ്ങളുമായി ബാലസംഘം ജില്ലകമ്മിറ്റി പ്രവര്‍ത്തകര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.