നെയ്യാറ്റിൻകര: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച യുവാവ് പിടിയിൽ. ഓട്ടോ ഡ്രൈവറായ നെല്ലിമൂട് സ്വദേശി ബിജുവിനെ(37) നെയ്യാറ്റിൻകര പൊലീസാണ് പിടികൂടിയത്. വിദ്യാർഥിനികളെ പ്രണയം നടിച്ച് കന്യാകുമാരി, തൃപ്പരപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിെച്ചന്നാണ് പരാതി. ആറ് മാസം മുമ്പ് പ്രായപൂർത്തിയാകാത്ത കുട്ടിയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ജയിൽശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ഉടനെയാണ് മറ്റൊരു വിദ്യാർഥിനിയെ പീഡിപ്പിച്ചത്. പീഡിപ്പിക്കപ്പെട്ട വിദ്യർഥിനിയുടെ ബന്ധുക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിൻകര എസ്.ഐ സന്തോഷ് കുമാറിെൻറ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.