കൊല്ലം: കുതിച്ചുയരുന്ന ഡീസൽ, മണ്ണെണ്ണ വില താങ്ങാനാവാതെ മത്സ്യ മേഖല സ്തംഭനാവസ്ഥയിലായെന്ന് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല കമ്മിറ്റി. ജീവൻ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളികളോട് രാഷ്ട്രീയ വേർതിരിവ് കാണിക്കുന്ന വഞ്ചനപരമായ സമീപനം ഉപേക്ഷിക്കണം. പാർശ്വവത്കരിക്കപ്പെട്ട തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ പ്രക്ഷോഭ സമരം നടത്താൻ ജില്ല കമ്മിറ്റി തീരുമാനിച്ചു. അഖിലേന്ത്യ സെക്രട്ടറി ജി. ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ബിജു ലൂക്കോസ് അധ്യക്ഷത വഹിച്ചു. രാജപ്രിയൻ, എ.സി. ജോസ്, എൻ. മരിയാൻ, ഡി. രവിദാസ്, എഡ്ഗർ സെബാസ്റ്റ്യൻ, യോഹന്നാൻ, ജെ. സെബാസ്റ്റ്യൻ, അഗസ്റ്റിൻ ലോറൻസ്, ഷാജഹാൻ, സുധീശൻ, യേശുദാസൻ, ഫസലുദീൻ, ലീന ലോറൻസ്, ആർ. ശശി, സുബ്രണ്യൻ, അഴീക്കൽ ശശി, മാൾക്കൻ, സീറാ യോഹന്നാൻ, രാജു തടത്തിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.