മേളകൾ ഉപേക്ഷിച്ചത്​ പുനഃപരിശോധിക്കണം -എം.പി

കൊല്ലം: സ്കൂൾ, കോളജ് കലോത്സവങ്ങളും അന്താരാഷ്ട്ര ചലച്ചിത്രമേളയും ഉൾപ്പെടെയുള്ള കലാസാംസ്കാരിക ചലച്ചിത്ര പരിപാടികൾ ഒരുവർഷത്തേക്ക് ഒഴിവാക്കിയ 'പൊതുഭരണ വകുപ്പി​െൻറ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി. ആർഭാടവും ധൂർത്തും അനാവശ്യ ചെലവുകളും ഒഴിവാക്കാനുള്ള പ്രായോഗിക നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. പകരം ദുരിതാശ്വാസത്തി​െൻറ പേരിൽ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും സർഗാത്മകവാസനകളെയും കായികമായ മികവുകളെയും മുരടിപ്പിക്കുന്ന തീരുമാനം പ്രതിഷേധാർഹമാണ്. ചെലവ് കുറച്ച് ആർഭാടവും ധൂർത്തും ഒഴിവാക്കി സർഗാത്മക വാസനകൾ പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്താനാണ് സർക്കാർ ശ്രമിക്കേണ്ടത്. പൊതുഭരണ വകുപ്പി​െൻറ ഉത്തരവ് നവകേരള സങ്കൽപത്തി​െൻറ അടിത്തറ തകർക്കുന്നതാണ്. കലാസാംസ്കാരിക ചലച്ചിത്ര പ്രവർത്തനങ്ങളില്ലാത്ത കേരളം സ്വപ്നം കാണാൻപോലും മലയാളിക്ക് കഴിയിെല്ലന്ന വസ്തുത ഉൾക്കൊള്ളാൻ സർക്കാർ തയാറാകണം. കേരളം നേരിടുന്ന ദുരന്തം കണക്കിലെടുത്ത് സി.പി.എമ്മും ബഹുജനസംഘടനകളും സംഘടന പരിപാടികളുടെ പേരിൽ നിരന്തരം നടത്തുന്ന പിരിവുകൾ ഒരു വർഷത്തേക്ക് ഉപേക്ഷിക്കാൻ തയാറാവണമെന്നും എൻ.കെ. േപ്രമചന്ദ്രൻ എം.പി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.