ഒന്നരവയസ്സുകാരനെ കാട്ടുകുരങ്ങ് ആക്രമിച്ചു

കുളത്തൂപ്പുഴ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ കാട്ടുകുരങ്ങ് ആക്രമിച്ച് പരിക്കേൽപിച്ചു. സാംനഗർ കവലക്ക് മേലതിൽ വീട്ടിൽ ഷൈജു-ആഷ്മി ദമ്പതികളുടെ മകൻ ആൽഫിനാണ് പരിക്കേറ്റത്. ബിസ്കറ്റ് നൽകി മാതാവ് കുട്ടിയോടൊപ്പം നിൽക്കുമ്പോഴാണ് ആക്രമണമുണ്ടായത്. സമീപത്തെ വനത്തിൽനിന്ന് തീറ്റ തേടി ജനവാസ മേഖലയിലെത്തിയ കാട്ടുകുരങ്ങുകളാണ് ആക്രമിച്ചത്. മാതാവി​െൻറ ശ്രദ്ധ അൽപം മാറിയപ്പോൾ പാഞ്ഞെത്തിയ കുരങ്ങുകളിലൊന്ന് കുട്ടിയെ എടുത്തുകൊണ്ട് പോകാൻ ശ്രമം നടത്തിയെന്നാണ് വീട്ടുകാർ പറയുന്നത്. ഇവയെ ആട്ടിപ്പായിച്ച് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു കുരങ്ങ് കൂടി എത്തി ആക്രമിക്കുകയായിരുന്നു. ദേഹത്തും മുഖത്തും മുറിവേറ്റ കുട്ടിയെ അയൽവാസികൾ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.