കരുനാഗപ്പള്ളി: കരുനാഗപ്പള്ളി യു.പി.ജി സ്കൂളിൽ സാമൂഹികവിരുദ്ധ ആക്രമണം. സ്കൂളിലെ കുടിവെള്ള പൈപ്പുകളും വാട്ടർ അതോറിറ്റി മീറ്ററും ഉൾെപ്പടെ അറുത്തുമാറ്റി മോഷ്ടിച്ചുകടത്തി. സ്റ്റീൽ ടാപ്പുകളാണ് അറുത്തുമാറ്റിയത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. ആയിരത്തി ഇരുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിൽ കുടിവെള്ള പൈപ്പുകൾ തകർക്കപ്പെട്ടതോടെ ചൊവ്വാഴ്ച് വിദ്യാർഥികൾ ഏറെ ബുദ്ധിമുട്ടി. നഗരഹൃദയത്തിൽ പൊലീസ് സ്റ്റേഷൻ, കോടതി തുടങ്ങിയ സ്ഥാപനങ്ങളോട് ചേർന്ന് സ്ഥിതിചെയ്യുന്ന സ്കൂളിലുണ്ടായ അതിക്രമത്തിൽ അധ്യാപകരും രക്ഷാകർത്താക്കളും പ്രതിഷേധിച്ചു. അക്രമികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. രണ്ട് ദിവസം മുമ്പ് എസ്. എസ്.എ പ്രൊജക്ട് ഓഫിസിെൻറ ഗേറ്റിെൻറ താഴ് ഇതേരീതിയിൽ തകർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.