ടി. നിസാർ അഹമ്മദി​െൻറ നിര്യാണത്തിൽ അനുശോചിച്ചു

കൊല്ലം: ജനതാദൾ (എസ്) ദേശീയ നിർവാഹക സമിതിയംഗമായ ടി. നിസാർ അഹമ്മദി​െൻറ നിര്യാണത്തിൽ ജില്ല കമ്മിറ്റി അനുശോചിച്ചു. നിസാർ അഹമ്മദി​െൻറ മരണം ജനതാ പ്രസ്ഥാനങ്ങൾക്ക് തീരാ നഷ്ടമാണെന്ന് അനുശോചന സമ്മേളനത്തിൽ സംസാരിച്ച ജനതാദൾ (എസ്) നാഷനൽ എക്സിക്യൂട്ടിവ് അംഗം കായിക്കര ഷംസുദ്ദീൻ പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പേരൂർ ശശിധര​െൻറ അധ്യക്ഷതയിൽ കൂടിയ അനുശോചന യോഗത്തിൽ മുൻ ജില്ല പ്രസിഡൻറ് മോഹൻദാസ് രാജധാനി, ജെ.ടി.യു.സി ജില്ല പ്രസിഡൻറ് സോമരാജ് എം.വി മങ്ങാട്, ജില്ല ഭാരവാഹികളായ സി.പി. പ്രിൻസ്, ആർ. അനിൽകുമാർ, ഉളിയക്കോവിൽ സുനിൽകുമാർ, പത്മനാഭൻ തമ്പി, എസ്.കെ. രാംദാസ്, എം.എസ്. ചന്ദ്രൻ, വല്ലം ഗണേശൻ, മഞ്ചു കുമ്മല്ലൂർ, ലതിക കുമാരി, സുരേഷ് ലോറൻസ്, എ. സത്യൻ, ലിബാ സിറാജ്, നിജിന ഷെഫീഖ്, ശിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.