ഓച്ചിറ: പ്രളയ രക്ഷാപ്രവർത്തനത്തിൽ മത്സ്യത്തൊഴിലാളികൾ പങ്ക് ചേർന്നില്ലായിരുന്നെങ്കിൽ ദുരന്തം ഭീകരമാകുമായിരുെന്നന്ന് കെ. സി. വേണുഗോപാൽ എം.പി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നിന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി. രാധാമണി, പി. സെലീന, അയ്യാണിക്കൽ മജീദ്, ശ്രീദേവി മോഹൻ, കെ. സുധർമ ജയശ്രീ, എൻ. കൃഷ്ണകുമാർ, അൻസാർ മലബാർ, ബിജു പാഞ്ചജന്യം, ആർ. കെ. ദീപ, റിച്ചു രാഘവൻ, ഷെർളി ശ്രീകുമാർ, വി. സാഗർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. മജീദ് സ്വാഗതവും സെക്രട്ടറി ആർ. അജയകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.