ടവർ സ്ഥാപിക്കാനുള്ള രഹസ്യനീക്കം പ്രദേശവാസികൾ തടഞ്ഞു

ചാത്തന്നൂർ: മിനി സിവിൽ സ്റ്റേഷൻ വാർഡിൽ കെ.എസ്.ആർ.ടി.സി.ഡിപ്പോക്ക് സമീപം മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നീക്കം പ്രദേ ശവാസികൾ തടഞ്ഞു. പഞ്ചായത്തംഗം പോലും അറിയാതെ രഹസ്യമായി പഞ്ചായത്തിൽനിന്ന് അനുമതി നേടാനുള്ള നീക്കമാണ് നാട്ടുകാരും ജനപ്രതിനിധിയും ചേർന്ന്‌ തടഞ്ഞത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് ടവർ സ്ഥാപിക്കാനൊരുങ്ങുന്നത്. ജനങ്ങളുടെ എതിർപ്പ് വകവെക്കാതെ ടവർ നിർമാണം തുടങ്ങിയാൽ ശക്തമായ സമരം ആരംഭിക്കുമെന്ന് ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡൻറ് കളിയാക്കുളം ഉണ്ണി അറിയിച്ചു. ശുചീകരണം നടത്തി ചാത്തന്നൂർ: ആർ.വൈ.എഫ് ചാത്തന്നൂർ മണ്ഡലം പ്രവർത്തകർ പ്രളയബാധിത പ്രദേശമായ പാണ്ടനാട്ടിലെ പ്രയാറിൽ ശുചീകരണ പ്രവർത്തനം നടത്തി. ചെളി കോരി മാറ്റുകയും വീട്ടുപകരണങ്ങൾ കഴുകി വൃത്തിയാക്കുകയും ചെയ്തു. വീടുകളിൽ കയറാനുള്ള വഴിയും സഞ്ചാരയോഗ്യമാക്കി. സംസ്ഥാന കമ്മിറ്റി അംഗം പ്ലാക്കാട് ടിങ്കു, മണ്ഡലം സെക്രട്ടറി ഷാലു.വി.ദാസ്, മണ്ഡലം പ്രസിഡൻറ് വി.ആർ. വിനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം അഞ്ചു വീടുകളാണ് വാസയോഗ്യമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.