അഷ്​ടമുടി അംഗന്‍വാടി കെട്ടിടത്തിനെ ചൊല്ലി തര്‍ക്കം തുടരുന്നു

അഞ്ചാലുംമൂട്: അഷ്ടമുടിയിലെ അംഗന്‍വാടി കെട്ടിടത്തിനെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു. നിലവിലെ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം അവിടെ തന്നെ പണിയാമെന്നാണ് പഞ്ചായത്ത് ഭരണ സമിതിയെടുത്ത തീരുമാനം. എന്നാൽ, ഒരു കാരണവശാലും അനുവദിക്കിെല്ലന്ന് കാട്ടി വാര്‍ഡില്‍ സ്പെഷല്‍ ഗ്രാമ സഭ വിളിച്ചുചേര്‍ത്ത് വാര്‍ഡംഗവും രംഗത്തെത്തി. തൃക്കരുവ ഗ്രാമപഞ്ചായത്തിലെ അഷ്ടമുടി ഒന്നാംവാര്‍ഡിലെ 66ാം നമ്പര്‍ അംഗന്‍വാടി കെട്ടിടത്തെ ചൊല്ലിയാണ് പഞ്ചായത്തിലും പുറത്തും ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ നടക്കുന്നത്. വാര്‍ഡിലെ ഒറ്റപ്പെട്ട ഭാഗത്തെ ഏലായോട് ചേര്‍ന്നാണ് അംഗന്‍വാടി കെട്ടിടം സ്ഥിതി ചെയ്യുന്നത്. കെട്ടിടം മാറ്റി സ്ഥാപിക്കണമെന്ന രക്ഷാകർത്താക്കളുടെയും നാട്ടുകാരുടെയും ആവശ്യത്തെ തുടര്‍ന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് പഞ്ചായത്തംഗം എസ്. പ്രിയ നിവേദനം നല്‍കി. തുടര്‍ന്ന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഒറ്റപ്പെട്ട സ്ഥലത്തുനിന്ന് അംഗന്‍വാടി കെട്ടിടം മാറ്റി 200 മീറ്റര്‍ മാറിയുള്ള പഞ്ചായത്ത് വക സ്ഥലത്ത് കെട്ടിടം നിര്‍മിക്കണമെന്നാവശ്യമാണ് വാര്‍ഡംഗം പ്രിയ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് വാര്‍ഡിലെ 330 പേര്‍ ഒപ്പിട്ട് നിവേദനവും പഞ്ചായത്തില്‍ നല്‍കിയിരുന്നു. നിലവിലെ കെട്ടിടം നില്‍ക്കുന്ന സ്ഥലത്തല്ലാതെ മറ്റെങ്ങും സ്ഥലം അനുവദിക്കിെല്ലന്നാണ് പഞ്ചായത്ത് പ്രസിഡൻറി‍​െൻറയും സി.പി.എം അംഗങ്ങളുടെയും വാദമെന്നാണ് പ്രതിപക്ഷ അംഗങ്ങള്‍ പറയുന്നത്. കെട്ടിടം നിര്‍മിക്കുന്നതിന് എം.പി ഫണ്ട് അനുവദിച്ചത് ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നാണ് വാര്‍ഡംഗം ആര്‍.എസ്.പിയുടെ എസ്. പ്രിയയുടെ ആരോപണം. അതേസമയം നിലവിലെ കെട്ടിടത്തിന് കേടുപാടുകളിെല്ലന്നും പ്രകൃതിരമണീയമായ സ്ഥലത്തു തന്നെ എം.പി ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിര്‍മിക്കുന്നതില്‍ തടസ്സമുന്നയിക്കുന്നത് എന്തിനാണെന്നുമാണ് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ ചോദിക്കുന്നത്. അംഗന്‍വാടിയുടെ കെട്ടിടം തകര്‍ച്ചയിലാണെന്നതിനു പുറമെ സ്ഥലത്ത് ഇഴജന്തുക്കളുടെ ശല്യവുമുള്ളതു കൊണ്ട് കുട്ടികളെ ആരും വിടാറില്ലായിരുന്നു എന്ന് വാർഡംഗം ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ അംഗന്‍വാടി വാടക കെട്ടിടത്തിലേക്ക് മാറ്റിയതോടെ ഇപ്പോള്‍ നിരവധി കുട്ടികള്‍ എത്തുന്നുണ്ടെന്നും അവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.