ഒമ്പതുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു

കൊല്ലം: ജില്ലയിലെ ആശുപത്രികളിൽ പനിക്ക് ചികിത്സ തേടിയവരിൽ . കൊറ്റങ്കര, ഉമ്മന്നൂര്‍, പെരിനാട്, ശൂരനാട് നോര്‍ത്ത് എന്നീ മേഖലകളില്‍നിന്ന് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള നാലുപേര്‍ ഉള്‍പ്പടെ 10 പേർ എലിപ്പനി സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാണ്. മറ്റു ജില്ലകളെ അപേക്ഷിച്ച് കാര്യമായ തോതിൽ പകർച്ചപ്പനികൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നാണ് ആരോഗ്യവകുപ്പി​െൻറ ദൈനംദിന കണക്കുകൾ വ്യക്തമാക്കുന്നത്. 866 പേരാണ് ബുധനാഴ്ച ആശുപത്രികളിൽ പനിക്ക് ചികിത്സ തേടിയത്. ഇവരിൽ 16 പേരെ കിടത്തി ചികിത്സക്കായി പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി സംശയത്തെ തുടർന്ന് രണ്ടുപേരെ നിരീക്ഷണത്തിലാക്കി. 78 പേർക്ക് വയറിളക്ക രോഗം കണ്ടെത്തിയപ്പോൾ 10 പേർക്ക് ചിക്കൻ പോക്സ് ബാധിച്ചു. 2018 ജനുവരി മുതൽ ആഗസ്റ്റ് 31 വരെ ജില്ലയിൽ 206 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരിൽ ഒരാൾ മരിച്ചു. ഇക്കാലയളവിൽ എലിപ്പനി കണ്ടെത്തിയ 53 പേരിൽ അഞ്ചുപേർ മരിച്ചു. പ്രളയത്തിനുശേഷം വ്യാപകമായ രീതിയിൽ പകർച്ചപ്പനികൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ബോധവത്കരണവും ശുചീകരണ പ്രവർത്തനവും കാര്യക്ഷമമായില്ലെങ്കിൽ രോഗം വ്യാപകമാകാനുള്ള സാധ്യതയും നിലനിൽക്കുന്നു. പുനലൂര്‍, കരുനാഗപ്പള്ളി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രികൾ, പാരിപ്പള്ളി മെഡിക്കല്‍ കോളജ്, കൊല്ലം പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളിൽ സാംപിളുകള്‍ പരിശോധിക്കുന്നതിന് പുറമേ വിദഗ്ധ പരിശോധനക്ക് അയക്കുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നൽകരുത് കൊല്ലം: സംസ്ഥാനത്ത് എലിപ്പനി ജാഗ്രത നിലനിൽക്കുന്ന സാഹചര്യത്തിൽ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് മരുന്ന് നൽകരുതെന്ന് ജില്ല അസി. ഡ്രഗ്സ് കൺട്രോളർ പി.കെ. ശശി അറിയിച്ചു. പനി, തലവേദന, പേശിവേദന എന്നീ രോഗലക്ഷണങ്ങൾക്ക് കുറിപ്പടി ഇല്ലാതെ മരുന്നു നൽകരുത്. രോഗലക്ഷണങ്ങളുമായി വരുന്ന രോഗികളെ ശരിയായ ചികിത്സക്ക് ആശുപത്രിയിലേക്ക് അയക്കണമെന്നുമാണ് അറിയിപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.