അഞ്ചൽ: അധ്യാപക ദിനത്തിൽ മുൻകാല ഗുരുക്കന്മാരെ വന്ദിക്കാൻ കുരുന്നുകളെത്തി. വടമൺ ഗവ. യു.പി സ്കൂളിലെ കുട്ടികളാണ് വിദ്യാലയത്തിൽനിന്ന് വിരമിച്ച സ്ഥലവാസികളായ അധ്യാപകരെ അവരവരുടെ വീടുകളിലെത്തി ആദരിച്ചത്. പൊന്നാടയണിച്ച് കാലുതൊട്ട് വണങ്ങിയ കുരുന്നുകളെ ആശ്ലേഷിക്കുകയും മധുരം നൽകിയുമാണ് അധ്യാപകർ അനുഗ്രഹിച്ചത്. വിരമിച്ച പ്രഥമാധ്യാപകരായ അബ്ദുൽ വഹാബ്, ഗാന്ധിലാൽ, അധ്യാപകരായ സോമൻപിള്ള, ഓമനയമ്മ, സാലിഹ ഉമ്മാൾ, പരിസാബീവി, ശ്രീധരൻ, വിലാസിനി, ആനന്ദവല്ലി, സുശീല, തങ്കപ്പൻ, സുരേന്ദ്രൻ, സരസ്വതിയമ്മ എന്നിവരെയാണ് ആദരിച്ചത് പി.ടി.എ പ്രസിഡൻറ് എസ്. രാജേന്ദ്രൻ, എസ്.എം.സി ചെയർമാൻ സിന്ധു രാധാകൃഷ്ണൻ, എസ്.എം.സി വൈസ് ചെയർമാൻ ജെറോസ് ലാൽ, സ്‌കൂൾ വികസനസമിതി ചെയർമാൻ ശശിധരൻ പിള്ള, പ്രഥമാധ്യാപിക ബി.കെ. ജയകുമാരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.