തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ കലോത്സവങ്ങൾ പഠനപ്രവർത്തനത്തിെൻറ ഭാഗമാണന്നും ഒഴിവാക്കരുെതന്നും കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് ഇബ്രാഹിം മൂതൂർ വിദ്യഭ്യാസ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഈ വർഷം മേളകൾ ഒഴിവാക്കുമ്പോൾ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്ക് അവസരം നഷ്ടപ്പെടും. കുട്ടികളുടെ മനസ്സിൽനിന്ന് പ്രളയഭീതി മായ്ക്കാനും മേള നടത്തേണ്ടതുണ്ട്. ഭക്ഷണം, ട്രോഫി, ജഡ്ജസ്, പന്തൽ തുടങ്ങിയവയിലെ ഭീമമായ ചെലവുകൾ പരമാവധി ചുരുക്കി സന്നദ്ധ സേവനത്തിലൂടെ കലോത്സവം സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.