കരിങ്ങന്നൂരിൽ തെരുവുനായ്​ ശല്യം രൂക്ഷം

വെളിയം: കരിങ്ങന്നൂരിൽ തെരുവുനായ് ശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. നാട്ടുകാരെയും വിദ്യാർഥികളെയും നായ്ക്കൾ കടിക്കാൻ ശ്രമിക്കുന്നത് പതിവാണ്. നായ്ക്കളെ വന്ധ്യംകരിക്കുന്നതി​െൻറ ഭാഗമായി എ.ബി.സി പ്രോജക്ടിൽ ഉൾപ്പെടുത്തി സർക്കാർ മൂന്നു ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാൽ, തുടർനടപടി വൈകുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. നായ്ക്കളെ വന്ധ്യംകരിക്കുന്നതി​െൻറ ഭാഗമായി പഞ്ചായത്തിലെ റോഡുവിള, പൂങ്കോട് എന്നീ സ്ഥലങ്ങളിലൊന്നിൽ കെട്ടിടം നിർമിക്കും. മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്ത് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.