ശാസ്താംകോട്ട: ശ്വാസകോശാർബുദം ബാധിച്ച് ചികിത്സയിലായ നിർധന വീട്ടമ്മയുടെ കുടുംബം തുടർചികിത്സക്കായി സഹായംതേടുന്നു. കൊല്ലം പോരുവഴി കറചലടി മല്ലശ്ശേരിൽ വീട്ടിൽ ആമിനയാണ് (38) തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലുള്ളത്. വീടുകൾ കയറിയിറങ്ങി കച്ചവടം നടത്തി കുടുംബം പുലർത്തിയിരുന്ന ഭർത്താവ് നവാസ് ഇപ്പോൾ ജോലിക്ക് പോകുന്നില്ല. മൂന്ന് സെൻറ് ഭൂമി മാത്രമുള്ള കുടുംബത്തിന് കടപ്പെടുത്താൻ ഒന്നും ശേഷിക്കുന്നില്ല. സ്കൂൾ വിദ്യാർഥികളായ രണ്ട് മക്കളുണ്ട്. ആമിനയുടെ പേരിൽ ഇന്ത്യൻ ബാങ്ക് ഭരണിക്കാവ് ശാഖയിൽ 899134780 നമ്പർ അക്കൗണ്ട് തുറന്നിട്ടുണ്ട്. IFSC- IDIB000B073 ഫോൺ: 9747276995. Photo: klg 1 Amina
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.