കടയ്ക്കൽ: അവധിയെടുക്കാതെ സ്വകാര്യ ആവശ്യത്തിന് പോകവെ അപകടത്തിൽപെട്ട പൊലീസ് സർക്കിൾ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞദിവസം തിരുവനന്തപുരം ശ്രീകാര്യത്ത് വാഹനാപകടത്തിൽ കടയ്ക്കൽ സി.ഐ ജയകുമാറിന് സാരമായി പരിക്കേറ്റിരുന്നു. സ്വന്തം വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. അവധിയെടുക്കാതെ സ്വകാര്യ ആവശ്യത്തിന് പോകുമ്പോഴാണ് അപകടമെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെയാണ് നടപടി. ജയകുമാർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.