നിമജ്ജനത്തിന് പ്രകൃതിയോട് ഇണങ്ങുന്ന വിഗ്രഹം ഉപയോഗിക്കണം

തിരുവനന്തപുരം: ഗണേശോത്സവത്തി​െൻറ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനത്തിന് ഉപയോഗിക്കുന്ന വിഗ്രഹങ്ങള്‍ പ്രകൃതിയോട് ഇണങ്ങുന്നതായിരിക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍. നിമജ്ജനത്തിനുമുമ്പ് വിഗ്രഹത്തില്‍ അണിയിച്ച വസ്ത്രം, മാല, പൂക്കള്‍, ഇല, മറ്റു വസ്തുക്കള്‍ എന്നിവ മാറ്റണം. ഇവ ജലസ്രോതസ്സുകളിലെത്തരുത്. വിഗ്രഹങ്ങള്‍ അപകടകാരിയായ ചായംകൊണ്ട് നിറം നല്‍കിയവ ആകരുത്. കിണറുകള്‍, തടാകങ്ങള്‍, നദികള്‍ എന്നീ ശുദ്ധജലസ്രോതസ്സുകള്‍ നിമജ്ജനത്തിന് ഉപയോഗിക്കരുത്. പ്രത്യേകം സജ്ജമാക്കിയ സ്ഥലം മാത്രം തെരഞ്ഞെടുക്കണം. വലിയ ശബ്ദമുള്ളതും പുകയുള്ളതുമായ പടക്കം ഉപയോഗിക്കരുത്. രാത്രി 10നും രാവിലെ ആറിനും ഇടയില്‍ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും ചെയര്‍മാന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.