പത്തനാപുരം: പ്രളയബാധിതർക്ക് സഹായവുമായി സമസ്ത നായർസമാജം. മുംബൈ മുള്ളുണ്ട നായർ വെൽഫെയർ സൊസൈറ്റിയും ചേർന്ന് സമാഹരിച്ച 35 ലക്ഷത്തിലധികം രൂപയുടെ മരുന്നുകൾ സംസ്ഥാന, ജില്ല ഭാരവാഹികൾ ഏറ്റുവാങ്ങി. 50 ലക്ഷത്തിലധികം രൂപയുടെ പലചരക്ക് വസ്ത്രം ഉൾപ്പെടെ മറ്റ് അവശ്യസാധനങ്ങളും ഇതിനോടകം വിതരണം നടത്തി. ആലപ്പുഴ ജില്ല മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം സമസ്തനായർ സമാജം സംസ്ഥാന സെക്രട്ടറി സോജാ ഗോപാലകൃഷ്ണൻ, ജില്ല എക്സിക്യൂട്ടിവ് അംഗവും താലൂക്ക് സെക്രട്ടറിയുമായ പി.സി. നായർ, െറയിൽവേ ഓഫിസർ ബൈജു എന്നിവർ ചേർന്ന് ചെങ്ങന്നൂർ താലൂക്കാശുപത്രി അധികൃതർക്ക് മരുന്നു കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.