കരുനാഗപ്പള്ളി: വീട്ടിൽ ഒറ്റക്ക് താമസിച്ച വയോധികയെ വീടിന് സമീപത്തെ വയലിലെ വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തഴവ കടത്തൂർ തുരുത്തി വടക്കതിൽ വീട്ടിൽ നളിനി(80)യാണ് മരിച്ചത്. രാത്രി അയൽപക്കത്തെ വീട്ടിലാണ് ഉറങ്ങുന്നത്. അവിടേക്ക് വയൽ വഴി പോകുമ്പോൾ കാൽവഴുതി വെള്ളത്തിൽ വീണതാെണന്ന് കരുതുന്നു. സംഭവദിവസം രാത്രി മകളുടെ വീട്ടിലേക്ക് പോകുവെന്നും പറഞ്ഞിരുന്നതിനാൽ അയൽപക്കത്തുള്ളവരും അന്വേഷിച്ചില്ല. ബധനാഴ്ച ഉച്ചയോടെ വയലിന് സമീപത്ത് കൂടി പോയവരാണ് വെള്ളക്കെട്ടിൽ മൃതദേഹം കണ്ടത്. മുങ്ങിമരിക്കാനുള്ള വെള്ളം വയലിലിൽ ഇല്ലന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭർത്താവ്: പരേതനായ പരമു. മക്കൾ: ലീല, രാധാമണി, ഇന്ദിര, ഉഷ, അംബിളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.