വെള്ളറട: എലിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന മരച്ചീനി കച്ചവടക്കാരി മെഡിക്കൽ കോളജില്‍ മരിച്ചു. വെള്ളറട മണതോട്ടം കുന്നുംപുറംവീട്ടില്‍ തങ്കരാജെൻറ ഭാര്യ രാജമാണ് (60) മരിച്ചത്. മരച്ചീനി മെത്തത്തിൽ വാങ്ങി വില്‍ക്കുകയാണ് രാജത്തിെൻറയും ഭര്‍ത്താവിെൻറയും തൊഴില്‍. എലികടിച്ച മരച്ചീനി പിഴുത് മാറ്റുന്നതിനിടെ പനി ബാധിച്ചതാണെന്ന് കരുതുന്നു. വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യം ചികിത്സ തേടിയെങ്കിലും രോഗം മൂച്ഛിച്ചതിനെതുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മരിച്ചു. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മക്കള്‍. പുഷ്പം, ഗിരിജ, രവി. മരുമക്കള്‍: സുജ, മണിയന്‍. പ്രാർഥന ഞായറാഴ്ച വൈകീട്ട് മൂന്നിന്. photo: rajam 60 vellarada
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.