സമൂഹം വീണ്ടും സജീവമാകാൻ കലാസാംസ്​കാരിക വേദികൾതന്നെ വേണം -മന്ത്രി എ.കെ ബാലൻ

തിരുവനന്തപുരം: പ്രളയത്തിനു ശേഷം ശ്മശാന മൂകതയാണ് പൊതുവിൽ കാണാനാകുന്നതെന്നും ഇതിനെ ഭേദിക്കാൻ പറ്റിയ മാർഗം കലാസാംസ്കാരിക വേദികളാണെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും മന്ത്രി എ.കെ. ബാലൻ. ഇത്തരം പ്രവർത്തനങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കാനും ജനങ്ങളിലേക്കെത്തിക്കാനും പര്യാപ്തമായ നടപടികളാണ് സാംസ്കാരിക വകുപ്പ് സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. പ്രസ് ക്ലബിൽ പി.കെ. റോസി സിനിമയുടെ ഒാഡിയോ റിലീസ് നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിരഭിപ്രായങ്ങൾ പറയുന്നവരെ മാവോവാദികളും തീവ്രവാദികളുമാക്കി ജയിലിലടയ്ക്കുന്ന സാംസ്കാരിക ഫാഷിസമാണ് രാജ്യത്തുള്ളത്. സാംസ്കാരിക ഫാഷിസത്തിനെതിരെ കോടതികൾ സംസാരിച്ച് തുടങ്ങിയത് നല്ല സൂചനയാണ്. നവോത്ഥാന മൂല്യങ്ങൾ ശക്തിപ്പെട്ട കേരളത്തിൽ പോലും പിന്തിരിപ്പൻ ചിന്താഗതികൾ ഇടം പിടിക്കുെന്നന്ന് തോന്നിത്തുടങ്ങിയിരുന്നു. ജാതിക്കും മതത്തിനുമപ്പുറമുള്ള മനുഷ്യനെ തിരിച്ചറിയുക എന്ന തിരിച്ചറിവിലേക്ക് വെള്ളപ്പൊക്കം വേണ്ടി വന്നു. ജാതി വിവേചനത്തി​െൻറയും അടിച്ചമർത്തലുകളുടെയും രക്തസാക്ഷിയാണ് പി.കെ. റോസിയെന്നും മന്ത്രി പറഞ്ഞു. കലാസാംസ്കാരിക പ്രവർത്തനങ്ങൾ ഏത് വിപരീതാവസ്ഥയിലും പ്രവർത്തനസജ്ജമാണെന്നും മനസ്സിന് ഉൗർജം നൽകാനുള്ള ഉപാധിയാണിവയെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡോ. ജോർജ് ഒാണക്കൂർ പറഞ്ഞു. മുൻ മന്ത്രി കെ.ഇ. ഇസ്മയിൽ, ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ലെനിൻ രാേജന്ദ്രൻ, ഭാഗ്യലക്ഷ്മി, വി.എം. ശിവരാമൻ, സുകു മരുതത്തൂർ, കാവല്ലൂർ മധു, ശശി നടുക്കാട്, നെയ്യാറ്റിൻകര സത്യശീലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.