ആറന്മുള പൈതൃക കേന്ദ്രം സംരക്ഷിക്കാൻ പദ്ധതി ആവിഷ്​കരിക്കും

തിരുവനന്തപുരം: പ്രളയത്തിൽ നാശം സംഭവിച്ച പൈതൃക മേഖലകൾ സംരക്ഷിക്കാനും ഇനിയൊരു ദുരന്തത്തിൽ അകപ്പെടാതിരിക്കാനുമായി പദ്ധതി ആവിഷ‌്കരിക്കുമെന്ന‌് ആറന്മുള ഹെറിറ്റേജ‌് ട്രസ്റ്റ് ചെയർമാൻ ഡോ. എം. വേലായുധൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആറന്മുള പള്ളിയോട സേവാസംഘം ഉൾപ്പെടെ സംഘടനകളുടെ സഹായത്തോടെയാകും പദ്ധതി. ആറന്മുള കണ്ണാടി ഉൾപ്പെടെ പൈതൃക മൂല്യമുള്ള വസ‌്തുക്കളുടെ നിർമാണ സാങ്കേതികവിദ്യ സംരക്ഷിക്കാൻ കേന്ദ്രം ആരംഭിക്കും. പ്രളയത്തിൽ പള്ളിയോടങ്ങൾക്കുമാത്രം മൂന്ന് കോടി രൂപയുടെ നഷ്ടമുണ്ടായി. ആകെ നഷ്ടം എട്ട് കോടിയാണ‌്. രണ്ടാഴ‌്ചക്കുള്ളിൽ പൈതൃകരംഗത്തെ നഷ്ടങ്ങളുടെ സർവേ പൂർത്തിയാക്കും. പി.ആർ. രാധാകൃഷ‌്ണൻനായർ, അജയകുമാർ, അശോകൻ, ആർ.എസ‌്. നായർ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.