ക്ലിനിക്കല്‍ സൈക്കോളജിസ്​റ്റ്​ ഒഴിവ്​

തിരുവനന്തപുരം: തിരുവനന്തപുരം എൻജിനീയറിങ് കോളജില്‍ വിദ്യാർഥികള്‍ക്ക് കൗണ്‍സലിങ് നല്‍കുന്നതിന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റി​െൻറ ഒഴിവുണ്ട്. ക്ലിനിക്കല്‍ സൈക്കോളജി സ്‌പെഷലൈസേഷനോടുകൂടി സൈക്കോളജിയിൽ ബിരുദാനന്തരബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജിയില്‍ റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്‌റ്റർ ചെയ്തിരിക്കണം. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ജോലി. അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 22ന് വൈകീട്ട് നാലിന് മുമ്പ് കോളജ് ഓഫിസില്‍ എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.