നിപ, പ്രളയം, എലിപ്പനി: നടുവൊടിഞ്ഞ്​ ടൂറിസം മേഖല

വിനോദ സഞ്ചാരവകുപ്പി​െൻറ ഒരുവർഷത്തെ പരിപാടികൾ റദ്ദാക്കാനുള്ള സർക്കാർ തീരുമാനം തിരിച്ചടിയാകും തിരുവനന്തപുരം: നിപ, പ്രളയം എന്നിവക്ക് പിന്നാലെ എലിപ്പനിയും സംസ്ഥാനത്ത് വ്യാപകമായത് ടൂറിസം മേഖലക്ക് കനത്തതിരിച്ചടിയായി. വിനോദസഞ്ചാര ബുക്കിങ്ങുകൾ പലരും റദ്ദാക്കുകയാണ്. ഇതു സംസ്ഥാനത്തി​െൻറ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കും. നിപ വൈറസി​െൻറ വ്യാപനം വിനോദസഞ്ചാര മേഖലക്ക് കനത്തതിരിച്ചടിയായിരുന്നു. കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതു കോടികളുടെ സാമ്പത്തിക നഷ്ടമാണ് മേഖലക്കുണ്ടാക്കിയത്. അതിനു പിന്നാലെയാണ് രൂക്ഷമായ വെള്ളപ്പൊക്കമുണ്ടായത്. അതിൽനിന്ന് മുക്തമാകാൻ കോടികൾ വേണമെന്നതാണ് വസ്തുത. ടൂറിസം വകുപ്പിനു മാത്രം നൂറു കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചു. പ്രളയക്കെടുതിയിൽനിന്ന് ടൂറിസം മേഖലയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് എലിപ്പനിയും പ്രശ്നം സൃഷ്ടിക്കുന്നത്. ലോക ടൂറിസം ഭൂപടത്തിൽ കേരളം മുന്നേറുന്നതിനിടെയാണ് ഇൗ തിരിച്ചടികൾ. പ്രളയത്തി​െൻറ പശ്ചാത്തലത്തിൽ കേരളത്തിലെ ടൂറിസം മേഖല തിരിച്ചുകയറാൻ കഴിയാത്തനിലയിൽ തകർന്നെന്നനിലയിലെ പ്രചാരണം ശക്തമാണ്. തെറ്റായ പ്രചാരണങ്ങൾ തിരുത്താൻ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശ്രമം നടത്തുന്നുണ്ട്. ചില വിദേശ രാജ്യങ്ങൾ അദ്ദേഹം സന്ദർശിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം ടൂറിസം മേഖലയിൽനിന്ന് 35,000 കോടിയുടെ വരുമാനമാണ് ലഭിച്ചത്. എന്നാൽ, ഇപ്പോഴുണ്ടായ പ്രശ്നങ്ങൾ ടൂറിസം മേഖലയുടെ സാമ്പത്തിക നേട്ടം ഗണ്യമായി കുറക്കും. ഇൗ സാഹചര്യം നിലനിൽക്കെ വിനോദ സഞ്ചാരവകുപ്പി​െൻറ ഒരുവർഷത്തെ പരിപാടികൾ റദ്ദാക്കാനുള്ള സർക്കാർ തീരുമാനം. ട്രാവൽമാർട്ട്, ബിനാലെ പോലുള്ള പരിപാടികൾ സർക്കാർ ഖജനാവിലേക്ക് നിക്ഷേപം കൊണ്ടുവരുന്നതാണ്. ഇവ നടത്താൻ അനുവദിക്കണെമന്ന നിലപാടാണ് മന്ത്രി കടകംപള്ളിയുടേത്. ബിജു ചന്ദ്രശേഖർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.